Latest NewsInternational

ഖാര്‍കീവ് മേഖലയിലെ ജനങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിച്ച് നല്‍കി റഷ്യന്‍ സേന 

മോസ്‌കോ: റഷ്യ, യുക്രെയ്നെ ആക്രമിക്കുമ്പോഴും കാരുണ്യത്തിന്റെ ഉറവ വറ്റിയിട്ടില്ല എന്ന് തെളിയിച്ചിരിക്കുകയാണ് റഷ്യന്‍ സൈന്യം. യുക്രെയ്‌നിലെ ഖാര്‍കീവ് മേഖലയിലെ ജനങ്ങള്‍ക്ക് റഷ്യന്‍ പ്രതിരോധ മന്ത്രാലയം, അവശ്യസാധനങ്ങള്‍ എത്തിച്ച് നല്‍കി. വിദേശ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുപ്പത് ടണ്ണില്‍ അധികം ഭക്ഷണം അടക്കമുള്ള അവശ്യസാധനങ്ങള്‍ യുക്രെയ്നിലെ സാധാരണക്കാര്‍ക്ക് എത്തിച്ച് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. അയല്‍രാജ്യമായ ബെല്‍ഗൊറോഡ് മേഖലയില്‍ നിന്നാണ് യുക്രെയ്നിലെ ജനങ്ങള്‍ക്ക് റഷ്യന്‍ സൈന്യം 30 ടണ്‍ ഭക്ഷ്യ വസ്തുക്കള്‍ എത്തിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രാദേശിക ജനങ്ങളുടെ അഭ്യര്‍ത്ഥന പ്രകാരമാണ് സൈന്യം സഹായം എത്തിച്ചതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. വോള്‍ചാന്‍സ്‌ക് നഗരത്തിലേയും കസാച്യ ലോപാനിലേയും ജനങ്ങള്‍ക്കാണ് റഷ്യ സഹായം നല്‍കിയത്. ധാന്യങ്ങള്‍, മാംസം, മത്സ്യം, മിഠായി, ബേക്കറി ഉല്‍പ്പന്നങ്ങള്‍, മധുരപലഹാരങ്ങള്‍, വെള്ളം എന്നിവ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു.

റഷ്യന്‍ സൈന്യം തന്നെ വിവിധ ഇടങ്ങളില്‍ അഭയം പ്രാപിച്ചിരിക്കുന്ന യുക്രെയ്നിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കിറ്റ് കൈമാറുകയായിരുന്നു. ജനങ്ങള്‍ക്ക് ഭക്ഷണ സാധനങ്ങള്‍ കൈമാറുന്ന റഷ്യന്‍ സേനയുടെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. റഷ്യന്‍-യുക്രെയ്‌നിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള മേഖലയാണ് ഖാര്‍കീവ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button