ദുബൈ: വ്ലോഗറും ആല്‍ബം താരവുമായ റിഫ മെഹ്നുവിന്റെ മരണ വിവരം അറിയിച്ചുകൊണ്ടുള്ള വീഡിയോ യുട്യൂബിൽ നിന്ന് പിൻവലിച്ച് ഭർത്താവ് മെഹ്നാസ്. റിഫ മരിച്ചു, എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് അറിയില്ലെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞു കൊണ്ടുള്ള വീഡിയോയാണ് മെഹ്നാസ് പിന്‍വലിച്ചത്. റിഫയുടെ മരണത്തില്‍ സമഗ്ര അന്വേഷണമാവശ്യപ്പെട്ട് വീട്ടുകാർ രംഗത്ത് വന്നതിന് പിന്നാലെയായിരുന്നു, മെഹ്നാസ് വീഡിയോ പിൻവലിച്ചത്. മരിക്കുന്നതിന് മുന്‍പ് രാത്രി ഒന്‍പത് മണിയോടെ റിഫ വീഡിയോ കോളില്‍ വീട്ടുകാരുമായി സംസാരിച്ചിരുന്നു.
ദുബൈയിലെ ഫ്ളാറ്റിൽ കഴിഞ്ഞ ദിവസമാണ് റിഫയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭര്‍ത്താവ് മെഹ്നു, റിഫയുടെ മരണവിവരം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതോടെയാണ് ഇക്കാര്യം മറ്റുള്ളവരറിയുന്നത്. കഴിഞ്ഞ മാസമാണ് റിഫ ദുബൈയില്‍ എത്തിയത്. മരിക്കുന്നതിന്റെ തലേന്ന് രാത്രി മെഹ്നുവിന് പുറത്ത് ഒരു വിരുന്നുണ്ടായിരുന്നു. വിരുന്ന് കഴിഞ്ഞ്, പുലർച്ചെ ഒന്നോടെയാണ് മെഹ്നു തിരിച്ചെത്തിയത്. റിഫ ഉറങ്ങിക്കാണുമെന്ന് കരുതി മുറിയിലെത്തിയ, മെഹ്നു കണ്ടത് കിടപ്പുമുറിയിൽ തൂങ്ങി നിൽക്കുന്ന റിഫയെ ആണ്.
യുട്യൂബിൽ ഒരുപാട് ഫോളോവേഴ്സുള്ള ആളാണ് റിഫ. ഫാഷൻ, വ്യത്യസ്ത ഭക്ഷണങ്ങൾ സംസ്കാരങ്ങൾ എന്നിവയായിരുന്നു റിഫയുടെ വ്ളോഗിലെ ഉള്ളടക്കങ്ങൾ. തിങ്കളാഴ്ച രാത്രി വരെ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. രാത്രിയിലും റിഫ റീൽസ് ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ട്. നാല് വർഷം മുൻപാണ് ഇരുവരും വിവാഹിതരായത്.
Post Your Comments