ErnakulamNattuvarthaLatest NewsKeralaNews

ലൈംഗികച്ചുവയോടെ സ്പർശിക്കുന്നു, അനുവാദമില്ലാതെ മേല്‍വസ്ത്രം ഊരിമാറ്റുന്നു: മീടൂ വിവാദത്തിൽ മേക്കപ്പ് സ്റ്റുഡിയോ ഉടമ

കൊച്ചി: ടാറ്റൂ ആർട്ടിസ്റ്റിനെതിരെയുള്ള മീടൂ വിവാദത്തിന് പിറകെ, കൊച്ചിയിലെ പ്രമുഖ മേക്കപ്പ് സ്റ്റുഡിയോ ഉടമസ്ഥനെതിരെയും ലൈംഗികാരോപണം. അനീസ് അന്‍സാരി മേക്കപ്പ് സ്റ്റുഡിയോ ഉടമ അനീസ് അന്‍സാരിക്കെതിരെയാണ് ഇൻസ്റ്റാഗ്രാമിലും മറ്റു സാമൂഹ്യമാധ്യമങ്ങളിലും പരാതികൾ ഉയരുന്നത്.

Also Read:വെറും വയറ്റില്‍ ഇഞ്ചി കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!

കൊച്ചിയിലെ മേക്കപ്പ് സ്റ്റുഡിയോയില്‍ വച്ച് ഇത്തരം അനുഭവങ്ങൾ നേരിടേണ്ടി വന്ന പെൺകുട്ടികളുടെ തുറന്നു പറച്ചിലാണ് പുതിയ വിവാദങ്ങൾക്ക് വഴിവച്ചിരിക്കുന്നത്. ഇരയായ സ്ത്രീകളുടെ ഭര്‍ത്താക്കന്മാരും ഇയാൾക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. മേക്കപ്പിനിടയിൽ അനാവശ്യമായി ശരീരഭാഗങ്ങളിൽ സ്പർശിക്കുന്നുവെന്നും, വയറിലും മറ്റും പിടിക്കുന്നുവെന്നും, അനുവാദമില്ലാതെ മേല്‍വസ്ത്രം ഊരിമാറ്റുമെന്നും സ്ത്രീകൾ പറയുന്നു.

തന്റെ ഭാര്യയ്ക്ക് അനീസിൽ നിന്ന് നേരിടേണ്ടി വന്ന അതിക്രമത്തെ ഭർത്താവ് അടയാളപ്പെടുത്തുന്നത് ഇങ്ങനെ,

വിവാഹ നിശ്ചയത്തിന് എന്റെ ഭാര്യയുടെ മുഖത്ത് ഒട്ടും സന്തോഷമില്ലായിരുന്നു. ഞാന്‍ കാരണം തിരക്കിയപ്പോള്‍ ആദ്യം ഒന്നും പറഞ്ഞില്ല. എന്നാല്‍ വിവാഹത്തലേന്ന് അവള്‍ക്ക് അന്ന് മേക്കപ്പ് ചെയ്ത ആളുടെ പെരുമാറ്റം ശരിയല്ലായിരുന്നു. അതിനാല്‍ വിവാഹത്തിന് മേക്കപ്പ് ചെയ്യാന്‍ പോകാന്‍ മടിയാണെന്ന് പറഞ്ഞു. അതോടെ വിവാഹ ദിവസം പുലര്‍ച്ചെ മേക്കപ്പ് സ്റ്റുഡിയോയില്‍ ഭാര്യക്കൊപ്പം തന്നെ നിന്ന് മേക്കപ്പ് ചെയ്യിച്ചു മടങ്ങുകയായിരുന്നു. അന്ന് ഇക്കാര്യം അയാളോട് ചോദിക്കാതെ പോയത് വലിയ തെറ്റായി ഇപ്പോള്‍ തോന്നു.

വിവാദങ്ങൾ കനത്തതോടെ അനീസ് മേക്കപ്പ് സ്റ്റുഡിയോ അടച്ച് നാട് വിട്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇയാൾ ഗൾഫിലേക്ക് കടന്നെന്നും സൂചനയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button