Latest NewsNewsInternational

എനിക്കും ഇഷ്ടമാണ്, കല്യാണം കഴിക്കാൻ സമ്മതവുമാണ്: വിവാഹാഭ്യര്‍ത്ഥന നടത്തിയ മൂന്ന് സഹോദരിമാരെയും വിവാഹം ചെയ്ത് യുവാവ്

കോംഗോ റിപ്പബ്ലിക്: തന്നെ ഇഷ്ടമാണെന്ന് പറഞ്ഞ മൂന്ന് സഹോദരിമാരെയും ഒരേസമയം വിവാഹം കഴിച്ച് ലുവിസോ എന്ന യുവാവ്. കോംഗോയില്‍ ഒന്നിലധികം ജീവിതപങ്കാളിയെ സ്വീകരിക്കാന്‍ നിയമപരമായ സ്വാതന്ത്ര്യമുള്ളതാണ് തന്നെ സ്നേഹിക്കുന്ന മൂന്ന് പേരെയും ചേർത്ത് നിർത്താൻ ഇയാളെ സഹായിച്ചത്.

Also Read:‘കഷ്ടപ്പെട്ട് സ്വയം രക്ഷപ്പെട്ട് ഇവിടെയെത്തി, എന്നിട്ട് ഒരു പൂവ്’ എന്ന് വിദ്യാർത്ഥി: കടൽ നീന്തിക്കടന്നോയെന്ന് ചോദ്യം

സഹോദരിമാരായ നടാഷ, നതാലി, നദെഗെ എന്നിവർ ലുവിസോയെ തന്നെ ഭര്‍ത്താവായി സ്വീകരിക്കണം എന്ന വാശിയിലായിരുന്നു. ഇവര്‍ മൂന്നു പേരും ഒരേ സമയത്ത് ജനിച്ചവരായതുകൊണ്ട് തന്നെ ഇവർക്കും തമ്മിൽ പിരിഞ്ഞിരിക്കാനും കഴിയുമായിരുന്നില്ല. അതുകൊണ്ട്, ഇവരുടെ വാശിയ്ക്ക് മുന്നിൽ താൻ കീഴടങ്ങി എന്നാണ് ലുവിസോ പറയുന്നത്.

കോംഗോയുടെ കിഴക്കന്‍ ഭാഗത്ത് സൗത്ത് കിവുവില്‍ സ്ഥിതി ചെയ്യുന്ന കലെഹെയില്‍ വച്ചാണ് ഇവരുടെ വിവാഹം നടന്നത്. എല്ലാവരും ഈ വിവാഹത്തെ വലിയ ആഘോഷമാക്കി മാറ്റിയെങ്കിലും മകന്‍ മൂന്നു പേരെയും വിവാഹം കഴിക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച ലുവിസോയുടെ മാതാപിതാക്കള്‍ വിവാഹത്തില്‍ പങ്കെടുത്തില്ല. ആദ്യം നതാലിയുമായാണ് താൻ ഇഷ്ടത്തിലായതെന്നും പിന്നീടാണ് രണ്ടു സഹോദരിമാരെയും കണ്ടതെന്നും ലുവിസോ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button