കൊല്ലം: വിദ്യാർത്ഥികൾ തമ്മിലുണ്ടായ പ്രശ്നങ്ങളിൽ ഇടപെട്ട് സിപിഎം, സിപിഐ പ്രവർത്തകർ ഏറ്റുമുട്ടി. സംഭവത്തിൽ പരിക്കേറ്റ മൂന്നുപേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സിപിഎം പ്രവർത്തകരായ തടിക്കാട് അഭിമൻസിലിൽ അനീഷ് (24), ഏറം സ്വദേശി ഷംനാദ് (27), സിപിഐ വിദ്യാർഥി നേതാവായ മുഹമ്മദ് തൻസീർ (17) എന്നിവർക്കാണ് ഏറ്റുമുട്ടലിൽ പരിക്കേറ്റത്.
സ്കൂൾ സമയത്ത് വിദ്യാർഥികൾ തമ്മിലുണ്ടായ ചില പ്രശ്നങ്ങളുടെ ഭാഗമായി വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെ തടിക്കാട് വായനശാല മുക്കിലാണ് സംഘട്ടനമുണ്ടായത്. അനീഷും ഷംനാദും ചേർന്ന് മുഹമ്മദ് തൻസീറിനെ ഉപദ്രവിച്ചതറിഞ്ഞെത്തിയ സിപിഐ പ്രവർത്തകർ മുഹമ്മദ് തൻസീറിനെ അഞ്ചൽ പൊലീസ് സ്റ്റേഷനിലെത്തിച്ച് പരാതി കൊടുപ്പിച്ചു.
ഉക്രൈനിൽ നിന്ന് ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കാൻ 130 ബസുകൾ സജ്ജമാണെന്ന് റഷ്യ
മുഹമ്മദ് തൻസീറിനെ അഞ്ചലിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം തിരികെയെത്തിയ സിപിഐ പ്രവർത്തകർ അനീഷിനെയും ഷംനാദിനെയും മാരകായുധങ്ങൾ ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ സിപിഎം പ്രവർത്തകർ പരിക്കേറ്റ അനീഷിനെയും ഷംനാദിനെയും പുനലൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. അനീഷിന് കൈയ്ക്കും ഷംനാദിന് തലയ്ക്കുമാണ് പരിക്ക്. ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘർഷാവസ്ഥ കണക്കിലെടുത്ത് തടിക്കാട്ടിൽ പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
Post Your Comments