Latest NewsKeralaNews

യുക്രൈനിൽ നിന്നെത്തിയ 193 മലയാളികളെക്കൂടി വ്യാഴാഴ്ച കേരളത്തിലെത്തിച്ചു

തിരുവനന്തപുരം: യുക്രൈനിൽ നിന്ന് ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി രാജ്യത്തേക്ക് എത്തിച്ച 193 മലയാളികളെക്കൂടി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച കേരളത്തിൽ എത്തിച്ചു. സംസ്ഥാന സർക്കാർ ഡൽഹിയിൽനിന്നു കൊച്ചിയിലേക്ക് ഏർപ്പെടുത്തിയ ചാർട്ടേഡ് വിമാനത്തിൽ 166 പേരും മുംബൈയിൽനിന്ന് എത്തിയ 15 പേരും ബുധനാഴ്ച ഡൽഹിയിൽനിന്നു പുറപ്പെട്ട 12 പേരുമാണ് കേരളത്തിൽ എത്തിയത്. ഇതോടെ യുക്രെയിനിൽനിന്ന് എത്തിയവരിൽ സംസ്ഥാന സർക്കാർ കേരളത്തിലേക്ക് എത്തിച്ചവരുടെ ആകെ എണ്ണം 550 ആയി.

Read Also: സിപിഎം – സിപിഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ: പരിക്കേറ്റ മൂന്നുപേർ ആശുപത്രിയിൽ

യുക്രൈനിൽ നിന്നു കൂടുതലായി മലയാളികൾ എത്തുന്ന സാഹചര്യത്തിലാണ് അതിവേഗത്തിൽ ഇവരെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ ചാർട്ടേഡ് വിമാനങ്ങൾ ഏർപ്പെടുത്തിയത്. വ്യാഴാഴ്ചത്തെ ആദ്യ ചാർട്ടേഡ് വിമാനം വൈകിട്ട് 4:50 ന് നെടുമ്പാശേരിയിൽ എത്തി. ഈ വിമാനത്തിലുണ്ടായിരുന്ന 166 പേരെയും സ്വദേശങ്ങളിലെത്തിക്കാൻ നോർക്ക റൂട്ട്‌സിന്റെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ നിന്ന് കാസർഗോടേക്കും തിരുവനന്തപുരത്തേക്കും പ്രത്യേക ബസുകൾ സജ്ജമാക്കിയിരുന്നു. മടങ്ങിയെത്തുന്നവരെ സഹായിക്കുന്നതിന് വിമാനത്താവളത്തിൽ നോർക്കയുടെ നേതൃത്വത്തിൽ വനിതകൾ അടങ്ങുന്ന ഉദ്യോഗസ്ഥ സംഘത്തേയും വിന്യസിച്ചിട്ടുണ്ട്.

യുക്രൈനിൽ കുടുങ്ങി ഇന്ത്യക്കാരുമായി നിരവധി വിമാനങ്ങൾ രാജ്യത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. വിമാനങ്ങളിലെത്തുന്ന മലയാളികളുടെ നാട്ടിലേക്കുള്ള യാത്ര സുഗമമാക്കുന്നതിന് ന്യൂഡൽഹി, മുംബൈ വിമാനത്താവളങ്ങളിൽ സംസ്ഥാന സർക്കാരിന്റെ ഉദ്യോഗസ്ഥ സംഘം 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്.

Read Also: ‘ഇന്ത്യയോട് ചെയ്ത അതേ നയമാണു ബ്രിട്ടന്‍ ഇവിടേയും ചെയ്തത്, അമേരിക്ക അതിനു കൂട്ടു നിന്നു’: അഡ്വ ശ്രീജിത്ത് പെരുമന

shortlink

Related Articles

Post Your Comments

Related Articles


Back to top button