ബീജിംഗ്: ലോകമെങ്ങും മരണ താണ്ഡവമാടിയ കൊറോണ, ചൈനയ്ക്ക് തിരിച്ചടിയാകുന്നു. സാമ്പത്തിക,വാണിജ്യ,കാര്‍ഷിക മേഖലകളിലെല്ലാം തകര്‍ച്ചയും മുരടിപ്പും പ്രകടമാണെന്നാണ് റിപ്പോര്‍ട്ട്. 2021-22 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടടുക്കുമ്പോള്‍, 31 പ്രവിശ്യകളില്‍ 28ലും വളര്‍ച്ച മുരടിച്ചു. ഒരു വര്‍ഷത്തെ വിശകലനത്തിലാണ് പ്രകടമായ മാറ്റം ദൃശ്യമാകുന്നത്.
Read Also : യുക്രൈനിലെ ദുരിതബാധിതർക്ക് 50 ലക്ഷം ഡോളർ സഹായം പ്രഖ്യാപിച്ച് യുഎഇ
ചൈനയുടെ ആഗോള നഗരങ്ങളായ ഷാങ്ഹായ്, ഗുവാംഗ്തൂംഗ്, ബീജിംഗ് എന്നിവയടക്കം വരുമാനം നിലച്ച അവസ്ഥയിലാണ്. കൊറോണ മൂലമുണ്ടായ ആഭ്യന്തര വളര്‍ച്ച തകര്‍ന്നതിനൊപ്പം ലോകരാജ്യങ്ങളുടെ ഉപരോധങ്ങളും ചൈനയെ കാര്യമായി ബാധിച്ചിട്ടുണ്ട്.
ഇതോടെ, തന്റെ മൂന്നാം ഘട്ട ഭരണകാലഘട്ടത്തില്‍ വലിയ മുന്നേറ്റത്തിലേക്ക് രാജ്യം പോകുമെന്ന ഷീ ജിന്‍ പിംഗിനുള്ള പ്രതീക്ഷയാണ് തകര്‍ന്നത്.
സാമ്പത്തിക പരാധീനത രൂക്ഷമായതോടെ, സര്‍ക്കാര്‍ ജോലിക്കാര്‍ക്കു നല്‍കിയ ബോണസും മറ്റ് ആനുകൂല്യങ്ങളും തിരികെ അടയ്ക്കാനാണ് നിര്‍ദ്ദേശം. ഷാന്‍ഹായ്, ജിയാന്‍സി, ഹെനന്‍, ഷാന്‍ഡോഗ്,ചോങ്ക്വിംഗ്, ഹുബേ, ഗുവാംഗ്തൂംഗ് എന്നീ നഗരങ്ങളിലെ ജീവനക്കാര്‍ക്കാണ് ഷീ ജിന്‍ പിംഗ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്.
Post Your Comments