Latest NewsInternational

ഉക്രൈൻ ബെലാറൂസിൽ മിസൈൽ സ്ട്രൈക്ക് നടത്തും : സുരക്ഷാ സമിതി

കീവ്: ഉക്രൈൻ ബെലാറൂസിൽ ആക്രമണം നടത്തുമെന്ന് മുന്നറിയിപ്പ്. ഉക്രൈൻ സുരക്ഷാ സമിതിയുടെ സെക്രട്ടറിയായ അലക്സി ഡാനിലോവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ആക്രമണം അനിവാര്യമായാൽ, ബെലാറൂസിലെ നിർദിഷ്ട സ്ഥാനങ്ങൾ ലക്ഷ്യമാക്കി പ്രീ-എംപ്റ്റീവ് മിസൈൽ സ്ട്രൈക്ക്‌ നടത്തുമെന്നാണ് ഡാനിലോവ് വ്യക്തമാക്കിയത്. ഉക്രൈൻ24 ചാനലിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇപ്രകാരം വെളിപ്പെടുത്തിയത്.

ഉക്രൈനിൽ ആക്രമണം നടത്താനായി റഷ്യയെ പലവിധത്തിലും ബെലാറൂസ് സഹായിക്കുന്നുവെന്ന രീതിയിലുള്ള പ്രചാരണങ്ങൾ നടക്കുന്നുണ്ടായിരുന്നു. അതിന് മറുപടിയെന്നോണമാണ് ഈ പ്രസ്താവന.

അതേസമയം, ബെലാറൂസിനെ അനാവശ്യമായി ഉക്രൈൻ ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്ന് പ്രസിഡന്റ് അലക്സാണ്ടർ ലൂക്കാഷെൻകോ പ്രഖ്യാപിച്ചത്. ഞങ്ങൾ യുദ്ധത്തിൽ ഭാഗമല്ലെന്നും, അനാവശ്യമായി സൈനിക നടപടി സ്വീകരിച്ചാൽ, രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ തന്നെ യുദ്ധകാല തയ്യാറെടുപ്പുകൾ നടത്താനും പരിപൂർണമായി സജ്ജമാവാനും രാജ്യത്തിന് സാധിക്കുമെന്ന് ലൂക്കാഷെൻകോ മുന്നറിയിപ്പു നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button