Latest NewsNewsEuropeInternational

കുറ്റവാളികള്‍ സൈനിക ആയുധങ്ങള്‍ ഉപയോഗിച്ച് ബലാത്സംഗങ്ങളും മോഷണവും നടത്തുന്നു: ആരോപണവുമായി യുക്രൈൻ സാഹിത്യകാരന്‍

കീവ്: യുക്രൈനിലെ പൗരന്മാര്‍ക്ക് റഷ്യന്‍ സേന മാത്രമല്ല ഭീഷണിയെന്ന ആരോപണവുമായി യുക്രൈന്‍ സാഹിത്യകാരനായ ഗോണ്‍സാലോ ലിറ. പോരാടാന്‍ സന്നദ്ധരാവുന്ന പൗരന്മാര്‍ക്ക് ആയുധം നല്‍കുമെന്ന പ്രസിഡന്റ് സെലന്‍സ്‌കിയുടെ പ്രഖ്യാപനം രാജ്യത്തെ ക്രിമിനലുകള്‍ അവസരമാക്കിയെന്ന്‌ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെ ലിറ ആരോപിച്ചു.

യുദ്ധത്തിന് സന്നദ്ധരായ സെലന്‍സ്‌കി ഭരണകൂടം ആയുധങ്ങള്‍ വിതരണം ചെയ്തതിന് ശേഷം നിരവധി കുറ്റവാളികള്‍ സൈനിക ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമണം ആരംഭിച്ചതായും രാജ്യത്ത് ബലാത്സംഗം, മോഷണം പോലുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചതായും ലിറ വ്യക്തമാക്കി.

യുവതിയെയും യുവാവിനെയും റിസോർട്ടിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

‘കഴിഞ്ഞ രാത്രി കീവില്‍ നടന്ന പല വെടിവെപ്പുകള്‍ക്കും റഷ്യന്‍ സേനയുമായി യാതൊരു ബന്ധവുമില്ല. വെടിവെപ്പ് നടന്ന സ്ഥലത്ത് നിന്ന് പത്ത് കിലോമീറ്റര്‍ ദൂരെയായിരുന്നു സംഭവസമയത്ത് റഷ്യന്‍ സേനയുണ്ടായിരുന്നത്. കീവില്‍ ഉണ്ടായത് ക്രിമിനല്‍ സംഘങ്ങളുടെ അതിക്രമമാണ്. ‘സെലന്‍സ്‌കിയുടെ സര്‍ക്കാര്‍ സൃഷ്ടിച്ച അരാജകത്വത്തില്‍ നിന്ന് ക്രിമിനല്‍ സംഘങ്ങള്‍ അവരുടെ ആധിപത്യം വര്‍ധിപ്പിക്കുകയാണ്. സ്വന്തം ആവശ്യങ്ങള്‍ക്ക് ശേഷം അവര്‍ പൗരന്മാര്‍ക്കെതിരേയും തിരിയും’. ഗോണ്‍സാലോ ലിറ പറഞ്ഞു.

റഷ്യക്കാര്‍ക്കെതിരെ പോരാടുന്ന ആളുകളുടെ പേരില്‍ ഇത്തരം സംഘങ്ങള്‍ യുക്രൈനില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുകയാണെന്നും സെലന്‍സ്‌കിയുടെ ഭരണം ദുഷിച്ചതാണെന്നാണ് താന്‍ കരുതുന്നതെന്നും ലിറ ആരോപിച്ചു. റഷ്യന്‍ സൈനികരാലോ യുക്രൈന്‍ പ്രതിരോധ സംഘങ്ങളാലോ കൊല്ലപ്പെടുന്നതിലല്ല, ഇത്തരം ക്രിമിനല്‍ സംഘങ്ങളാല്‍ കൊല്ലപ്പെടുന്നതിനെ കുറിച്ചാണ് തനിക്ക് ആശങ്കയുള്ളതെന്നും ഗോണ്‍സാലോ ലിറ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button