Latest NewsNewsLife StyleFood & CookeryHealth & Fitness

മുഖത്തെ കറുപ്പകറ്റാൻ ഇനി ഒലിവ് ഓയിൽ ഉപയോഗിക്കാം

ചർമ്മസംരക്ഷണത്തിന് മികച്ചതാണ് ഒലിവ് ഓയിൽ. ധാരാളം വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങളും ഇതിൽ ധാരളം അടങ്ങിയിട്ടുണ്ട്. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ചര്‍മ്മത്തിലെ കേടുപാടുകള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. മുഖസൗന്ദര്യത്തിനായി ഒലിവ് ഓയില്‍ ഏതൊക്കെ രീതിയില്‍ ഉപയോ​ഗിക്കാമെന്ന് നോക്കാം.

ഒരു മുട്ടയുടെ വെള്ളയും അല്‍പം ചെറുനാരങ്ങാനീരും ഒലവ് ഓയിലും ചേർത്ത് മിക്സ് ചെയ്യുക. ഇത് മുഖത്തു പുരട്ടി 15 മിനുട്ട് കഴിഞ്ഞ് കഴുകിക്കളയാം. ഇങ്ങനെ ചെയ്യുന്നത് മുഖ സൗന്ദര്യം കൂട്ടാൻ സഹായിക്കുന്നു.

Read Also  :  ക്വാ​റി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വെ​റ്റ​റി​ന​റി കോ​ള​ജ് വി​ദ്യാ​ർ​ത്ഥിക്ക് ദാരുണാന്ത്യം

ഒലീവ് ഓയില്‍, ചെറുനാരങ്ങാനീര് എന്നിവ തുല്യഅളവിലെടുത്ത് മിക്സ് ചെയ്യുക. ഇത് മുഖത്തു പുരട്ടാം. അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം. മുഖത്തെ ചുളിവുകൾ മാറാൻ ഇത് ​ഗുണം ചെയ്യും.

ചെറുനാരങ്ങാനീര്, തേന്‍, പഞ്ചസാര, ഒലീവ് ഓയില്‍ എന്നിവ കലര്‍ത്തി മുഖം സ്‌ക്രബ് ചെയ്യുന്നതും മുഖത്തിന് നിറം ലഭിക്കാന്‍ സഹായകമാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button