കീവ്: യുക്രെയ്ന് അന്ത്യശാസനവുമായി റഷ്യ രംഗത്ത്. ഏറ്റവും വലിയ ആണവ നിലയമായ സാപോറിസ്സിയ ഉള്‍പ്പെടുന്ന പ്രദേശത്തിന്റെ നിയന്ത്രണം സൈന്യം കൈയ്യടക്കിയെന്ന് റഷ്യ മുന്നറിയിപ്പ് നല്കി. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയോടാണ് റഷ്യ ഇക്കാര്യം അറിയിച്ചത്. എന്നാല്‍, ഇക്കാര്യം യുക്രെയ്ന് ഇനിയും സ്ഥിരീകരിച്ചിട്ടില്ല.
Read Also : പാകിസ്ഥാനില്‍ വന്‍സ്ഫോടനം : മൂന്ന് പേര് കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്
ആണവ നിലയത്തിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചും സൈന്യത്തെ വിന്യസിച്ചും പ്രതിരോധം ശക്തമാക്കിയിട്ടുണ്ടെന്ന് യുക്രെയ്ന് സേന അറിയിച്ചിരുന്നു. എന്നാല്‍, അവയെ തകര്‍ത്ത് നിലയത്തിന് സമീപമുള്ള പ്രദേശങ്ങള്‍ കീഴടക്കി പ്ലാന്റിലേയ്ക്കുള്ള പ്രവേശനം തങ്ങള്‍ കൈയ്യടക്കിയെന്ന് റഷ്യന്‍ ഡയറക്ടര്‍ ജനറല്‍ റാഫേല്‍ മരിയാനോ അറിയിച്ചു. യുക്രെയ്നിലെ ഏറ്റവും വലിയ ആണവ നിലയമായ സാപോറിസ്സിയയാണ്, റഷ്യ ഇപ്പോള്‍ കൈയടക്കിയെന്ന് അവകാശപ്പെടുന്നത്.
1986ല്‍ ചെര്‍ണോബില്‍ ആണവ ദുരന്തമുണ്ടായ സ്ഥലവും സമീപ പ്രദേശങ്ങളും റഷ്യ നേരത്തെ നിയന്ത്രണത്തിലാക്കിയിരുന്നു. അതേസമയം, യുക്രെയ്ന്-റഷ്യ രണ്ടാം വട്ട ചര്‍ച്ച നടക്കാനിരിക്കെയാണ് റഷ്യ വീണ്ടും ആണവ ഭീഷണി മുഴക്കുന്നത്.
Post Your Comments