Latest NewsInternational

സെലൻസ്കിയുടെ വാദങ്ങളൊന്നുമല്ല യാഥാർത്ഥ്യം : റഷ്യ നടത്തുന്നത് അതിതീവ്ര ആക്രമണം, നിരവധി നഗരങ്ങൾ ചാമ്പലായി

ഖാര്‍ക്കിവിലുണ്ടായ റഷ്യന്‍ വ്യോമാക്രമണത്തില്‍ എട്ട് പേര്‍ മരിച്ചിരുന്നു

ദില്ലി: ആറാം ദിവസവും ആക്രമണം കടുപ്പിച്ചിരിക്കുകയാണ് റഷ്യ. കീവും ഖാർകീവും വളഞ്ഞ് പിടിക്കാൻ വൻ സേനാ നീക്കമാണ് റഷ്യ നടത്തുന്നത്. കൂടാതെ ഇവിടേക്ക് മിസൈൽ ആക്രമണം നടത്തുകയും ചെയ്തു. ഇപ്പോൾ, കീവിൽ താമസിക്കുന്ന നഗരവാസികളോട് ഉടൻ ഇവിടം വിടാൻ റഷ്യ ആവശ്യപ്പെട്ടിരിക്കുകയാണ്. പോരാട്ടം നിലനിൽപ്പിന് വേണ്ടിയെന്നാണ് സെലൻസ്കി ഇന്നും പറഞ്ഞത്. എന്നാൽ, അത് എളുപ്പമല്ലെന്നാണ് സൂചനകൾ. റഷ്യ അതിതീവ്രമായ ആക്രമണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

കീവിനു നേരെ റഷ്യ ആക്രമണം അഴിച്ചു വിട്ടിരിക്കുകയാണ്. കീവിലെ ടി.വി ടവറിന് നേരെ റഷ്യ വ്യോമാക്രമണം നടത്തി. ഇതോടെ യുക്രൈനിലെ ടി.വി ചാനലുകളുടെ സംപ്രേക്ഷണം മുഴുവന്‍ തടസപ്പെട്ടു. അപ്രതീക്ഷിതമായുണ്ടായ വ്യോമാക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. നേരത്തേ, ഖാര്‍ക്കിവിലുണ്ടായ റഷ്യന്‍ വ്യോമാക്രമണത്തില്‍ എട്ട് പേര്‍ മരിച്ചിരുന്നു. ജനവാസ മേഖലയിലാണ് ആക്രമണം നടന്നത്. യുക്രൈന് പിന്തുണയുമായി യുറോപ്യൻ യൂണിയന്റെ പ്രത്യേക പാർലമെന്റ് ഇന്ന് ചേർന്നു.

അതേസമയം, സമാധാന ചർച്ചകളും സമാന്തരമായി നടക്കുന്നുണ്ട്. രണ്ടാം വട്ട ചർച്ച നാളെ നടക്കും.റഷ്യന്‍ ആക്രമണത്തില്‍ യുക്രൈനില്‍ വലിയ നാശനഷ്ടമാണുണ്ടായത്. ഖാര്‍ക്കിവില്‍ മാത്രം കഴിഞ്ഞ ദിവസം മൂന്ന് കുട്ടികളടക്കം ഒന്‍പത് പേരാണ് കൊല്ലപ്പെട്ടത്. റഷ്യ- യുക്രൈന്‍ യുദ്ധം ആറാം ദിവസത്തില്‍ എത്തി നില്‍ക്കേ രണ്ടാം ഘട്ട ചര്‍ച്ചകള്‍ ഇന്ന് നടക്കും. റഷ്യന്‍ മാധ്യമങ്ങളാണ് രണ്ടാംഘട്ട ചര്‍ച്ചയുടെ കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബെലാറൂസ്- പോളണ്ട് അതിര്‍ത്തിയിലാണ് ചര്‍ച്ച നടക്കുന്നത്.

ചര്‍ച്ചയില്‍ റഷ്യക്ക് മുന്നില്‍ യുക്രൈന്‍ വെയ്ക്കുന്ന പ്രധാന ആവശ്യം സൈനിക പിന്‍മാറ്റമാണ്. യുക്രൈനിലൂടെ കിഴക്കന്‍ യൂറോപ്യന്‍ മേഖലയിലേക്കുള്ള അമേരിക്കന്‍ വേരോട്ടം തടയലാണ് റഷ്യ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. ആദ്യ റൗണ്ട് ചര്‍ച്ച ഇന്നലെ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാം ഘട്ട ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങുന്നത്.

സമാധാനം നിലനിര്‍ത്താനായി എന്ത് നടപടി വേണമെങ്കിലും കൈക്കൊള്ളാമെന്നാണ് ചര്‍ച്ചയ്ക്ക് വേദിയാകുന്ന ബെലാറൂസ് കൈക്കൊണ്ടിരിക്കുന്ന നിലപാട്. യുക്രൈനെതിരെ ബെലാറൂസിന്റെ ഭാഗത്ത് നിന്നും ഒരാക്രമണം ഉണ്ടാകില്ലെന്ന ഉറപ്പുകൂടിയാണ് അവര്‍ നല്‍കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button