യുക്രെയ്ന് യുദ്ധം, പടിഞ്ഞാറന്‍ ശക്തികളുടെ ആക്രമണത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കുക എന്നത് പ്രധാന ലക്ഷ്യം : പുടിന്
മോസ്കോ : യുക്രെയ്നുമായുള്ള യുദ്ധത്തില്‍ നിന്ന് റഷ്യ പിന്‍വാങ്ങില്ലെന്ന് സൂചന. സംഘര്‍ഷവുമായി ബന്ധപ്പെട്ട് റഷ്യ വീണ്ടും നിലപാട് മാറ്റുകയാണ്. പടിഞ്ഞാറന്‍ ശക്തികളുടെ ആക്രമണത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കുക എന്നതാണ് പ്രധാന ദൗത്യമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് പറയുന്നു. ആ ലക്ഷ്യം പൂര്‍ത്തിയാക്കുന്നതുവരെ സൈനിക നടപടിയില്‍ നിന്ന് പിന്മാറില്ലെന്ന് റഷ്യ വ്യക്തമാക്കി. റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയ്ഗുവാണ് റഷ്യയുടെ നിലപാട് മാറ്റം പ്രഖ്യാപിച്ചത്.
കൃത്യതയുള്ള ആയുധങ്ങള്‍ കൊണ്ട് സൈനിക ലക്ഷ്യങ്ങളെ മാത്രമേ ആക്രമിക്കൂവെന്ന് ഷോയ്ഗു വ്യക്തമാക്കി. സാധാരണക്കാര്‍ക്ക് അപകടമുണ്ടാകാത്ത വിധത്തിലാണ് റഷ്യന്‍ സൈന്യം പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുക്രെയ്ന് സൈന്യം സാധാരണക്കാരെ കവചങ്ങളാക്കിയാണ് യുദ്ധം ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നേരത്തെ, യുക്രെയ്നെ നാസിവിമുക്തമാക്കുന്നതു വരെ യുദ്ധം തുടരുമെന്നായിരുന്നു റഷ്യ വ്യക്തമാക്കിയിരുന്നത്. നിലവിലെ യുക്രെയ്ന് സര്‍ക്കാരിനെ പുറത്താക്കിയാല്‍, റഷ്യ യുദ്ധം നിര്‍ത്തുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍, പുതിയ നിലപാട് യുദ്ധം ശക്തമാകുമെന്നതിന്റെ സൂചനയാണ് നല്‍കുന്നത്.
Post Your Comments