ThiruvananthapuramNattuvarthaLatest NewsKeralaNews

വീടിന്റെ ഭിത്തിയില്‍ ചുവന്ന അടയാള ചിഹ്നം : ദുരൂഹതയെന്ന് പൊലീസ്

ചാത്തന്നൂര്‍: വീടിന്റെ ഭിത്തിയില്‍ ചുവന്ന അടയാള ചിഹ്നം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്. മീനാട് പാലമുക്ക് ഗായത്രിയില്‍ ഉഷാകുമാരിയും കുടുംബവും താമസിക്കുന്ന വീടിന്റെ മുന്നിലും പിന്നിലും ചുവന്ന മഷി കൊണ്ടുള്ള അടയാളം കണ്ടെത്തിയത്.

Also Read : മുഖ്യമന്ത്രി ശ്രദ്ധിച്ചില്ലെങ്കിൽ പൊലീസ് ചീത്തപ്പേരുണ്ടാക്കും: പൊലീസിന് രൂക്ഷവിമർശനം

തുടര്‍ന്ന്, പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയില്‍ വീടിന്റെ പിന്‍ഭാഗത്തും ചുവന്ന മഷികൊണ്ട് ആർ.കെ എന്ന് രേഖപ്പെടുത്തി വൃത്തരൂപം അടയാളപ്പെടുത്തിയിരിക്കുന്നതായി കണ്ടെത്തി.

ചാത്തന്നൂര്‍ പരവൂര്‍ സംസ്ഥാനപാതയുടെ ഓരത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ദിവസം രാത്രി ഒരുമണിയോടെ വീട്ടിലെയും സമീപത്തെയും നായ്ക്കള്‍ അസാധാരണമായി ബഹളം ഉണ്ടാക്കിയതായി പറയുന്നു.
ചാത്തന്നൂര്‍ എസ് എച്ച് ഒ ജസ്റ്റിന്‍ ജോണ്‍, എസ് ഐ ആശ, ഗ്രേഡ് എസ് ഐ. അനില്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button