ന്യൂഡല്‍ഹി: യുക്രെയിന് വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി വീണ്ടും ചര്‍ച്ച നടത്തും. ഇന്ന് രാത്രി ഇരുനേതാക്കളും തമ്മില്‍ ടെലഫോൺ സംഭാഷണം നടത്തുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുക്രെയിനില്‍ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പ്രധാനമന്ത്രി വീണ്ടും ചർച്ച നടത്തുന്നത്.
യുക്രെയിനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ റഷ്യ വഴി പുറത്തെത്തിക്കാന്‍ മോദി പുടിന്റെ സഹായം ആവശ്യപ്പെട്ടേക്കും. നേരത്തെയും മോദി പുടിനുമായി സംസാരിച്ചിരുന്നു. യുക്രെയിൻ പ്രശ്നം നയതന്ത്രതലത്തിൽ പരിഹരിക്കണമെന്ന് മോദി ആവശ്യപ്പെട്ടിരുന്നു.
അതേസമയം, 17,000 ഇന്ത്യക്കാര്‍ യുക്രൈന് വിട്ടതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അടുത്ത 24 മണിക്കൂറിനുള്ളില്‍ രക്ഷാ ദൗത്യത്തിനായി 15 വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.
Post Your Comments