KeralaLatest NewsNews

‘തെറ്റാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ അത് ആവർത്തിക്കുന്നു, തിരുത്തൽ വേണം’: സിഐടിയുവിനെ വിമർശിച്ച് മുഖ്യമന്ത്രി

കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനത്തിൽ സിഐടിയുവിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ട്രേഡ് യൂണിയൻ പ്രവർത്തനത്തിൽ തിരുത്തൽ വേണം. ചിലതൊക്കെ തെറ്റാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ അത് ആവർത്തിക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. സമ്മേളനത്തിൽ വികസനരേഖ അവ‍തരിപ്പിക്കവെയാണ് മുഖ്യമന്ത്രിയുടെ വിമർശനം.

‘തെറ്റുകൾ സിഐടിയു തിരുത്തണം. ഇല്ലെങ്കിൽ, അത് പല മേഖലകളെയും ബാധിക്കും.
ചിലതൊക്കെ തെറ്റാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ കുറെ നാളുകളായി നമ്മൾ ഇതൊക്കെ ചെയ്യുന്നു. ഇനിയും തെറ്റ് പിന്തുടരുകയാണെങ്കിൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും’- മുഖ്യമന്ത്രി പറഞ്ഞു.

Read Also  :  ഇന്ത്യൻ പതാക മുറുക്കെപ്പിടിച്ച് ഉക്രൈനിൽ നിന്നും രക്ഷപ്പെടുന്ന ടർക്കിഷ്, പാക് വിദ്യാർത്ഥികൾ

നോക്കുകൂലി ഉൾപ്പടെയുളള കാര്യങ്ങളിൽ സംസ്ഥാനത്തിന്റെ പല ഭാ​ഗങ്ങളിലും തർക്കങ്ങളുണ്ടാവുന്നുണ്ട്. വ്യാപാരത്തിന് തടസം നിൽക്കുന്ന രീതിയിൽ ട്രേഡ് യൂണിയനുകൾ സമരം നടത്തുന്ന സാഹചര്യത്തിൽ കൂടിയാണ് മുഖ്യമന്ത്രിയുടെ പരാമർശം. നേരത്തെ, കണ്ണൂരിലും പേരാമ്പ്രയിലും സിഐടിയു കടപൂട്ടൽ സമരം നടത്തിയത് വിവാദമായിരുന്നു. ഡിസംബർ 23-ന് സാധനങ്ങൾ ഇറക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് കണ്ണൂർ മാതമം​ഗലത്ത് സിഐടിയുക്കാർ സമരം ചെയ്ത് കട പൂട്ടിച്ചിരുന്നു. പിന്നീട് ലേബർ കമ്മീഷണർ സിഐടിയു പ്രവർത്തകരുമായി നടത്തിയ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ച് കട വീണ്ടും തുറക്കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button