AlappuzhaKeralaNattuvarthaLatest NewsNewsCrime

കൊവിഡ് ആനുകൂല്യത്തോടെ പരോളിൽ ഇറങ്ങിയ കൊലക്കേസ് പ്രതി ഒരു കിലോ കഞ്ചാവുമായി പിടിയിലായി

പരോളിൽ കഴിഞ്ഞു വരവേ തന്നെ 2021 ഒക്ടോബർ 13 ന് അയൽവാസിയെ മർദ്ദിച്ച കേസിൽ, ഇയാൾ ഒളിവിൽ പോയതോടെ പരോൾ റദ്ദ് ചെയ്യാൻ പൊലീസ് ജയിൽ അധികൃതർക്ക് റിപ്പോർട്ട് നൽകിയിരുന്നു.

മാവേലിക്കര: പരോളിൽ കഴിയുകയായിരുന്ന കൊലക്കേസ് പ്രതിയെ ഒന്നേകാൽ കിലോ കഞ്ചാവുമായി പൊലീസ് പിടികൂടി. 2015 ലെ ഡെസ്റ്റമൺ വധക്കേസിൽ, ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിഞ്ഞുവരവെയാണ് ഇയാൾ കൊവിഡ് ആനുകൂല്യത്തോടെ പരോളിൽ ഇറങ്ങിയത്. വെട്ടിയാർ കല്ലിമേൽ വരിക്കോലേത്ത് എബനേസർ വീട്ടിൽ റോബിൻ ഡേവിഡിനെയാണ് (30) സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്.

Also read: സ്വർണക്കടത്ത് കേസിലെ പുതിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ എൻ.ഐ.എ സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും മൊഴി രേഖപ്പെടുത്തി

ചൊവ്വാഴ്ച വൈകിട്ട് നാലരക്ക് അറുനൂറ്റിമംഗലം മൂലേപ്പള്ളിക്ക് സമീപമുള്ള ഒളിത്താവളത്തിൽ നിന്നും ഇയാളെ മാവേലിക്കര പൊലീസ് ഒന്നേകാൽ കിലോ കഞ്ചാവുമായി അറസ്റ്റ് ചെയ്യുകയായിരുന്നു. പരോളിൽ കഴിഞ്ഞു വരവേ തന്നെ 2021 ഒക്ടോബർ 13 ന് അയൽവാസിയെ മർദ്ദിച്ച കേസിൽ, ഇയാൾ ഒളിവിൽ പോയതോടെ പരോൾ റദ്ദ് ചെയ്യാൻ പൊലീസ് ജയിൽ അധികൃതർക്ക് റിപ്പോർട്ട് നൽകിയിരുന്നു.

ചെങ്ങന്നൂർ ഡി.വൈ.എസ്.പി ഡോ. ആർ. ജോസിന്റെ നേതൃത്വത്തിൽ, ഗുണ്ടകൾക്കെതിരെ പൊലീസ് നടപടികൾ ശക്തമാക്കിയതിന്റെ ഭാഗമായാണ് അറസ്റ്റ് നടന്നത്. മാവേലിക്കര സി.ഐ സി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം റോബിനും സുഹൃത്തുക്കളും ഒളിവിൽ കഴിഞ്ഞുവന്ന വീട്ടിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button