തൃശൂർ: സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ഹണി ട്രാപ്പിൽ പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് യുവതികൾ അറസ്റ്റിൽ. മണ്ണുത്തി കറപ്പംവീട്ടിൽ നൗഫിയ (27), കായംകുളം സ്വദേശിനി നിസ (29) എന്നിവരാണ് പൊലീസ് പിടിയിലായത്.
ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയിരുന്ന നൗഫിയ, ഡോക്ടർ മോശമായി പെരുമാറിയെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടാൻ ശ്രമം നടത്തിയത്. വാട്‌സ്ആപ്പിലൂടെ അയച്ച സന്ദേശങ്ങൾ തങ്ങളെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് വരുത്തി ഇയാളിൽ നിന്ന് പണം തട്ടാനുള്ള ശ്രമമാണ് പ്രതികൾ നടത്തിയത്. കേസ് നൽകാതിരിക്കണമെങ്കിൽ മൂന്നുലക്ഷം രൂപ നൽകണമെന്നായിരുന്നു പ്രതികളുടെ ആവശ്യം.
Read Also : റഷ്യയുടെ ആക്രമണം രൂക്ഷം: കീവിലെ ഇന്ത്യൻ എംബസി അടച്ചു, ലിവീവിലേയ്‌ക്ക് മാറ്റിയേക്കും
പലതവണ വാട്‌സ്ആപ് കാൾ വഴിയും ചാറ്റ് വഴിയും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതോടെ ഡോക്ടർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന്, വെസ്റ്റ് പൊലീസാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. രണ്ട് പേരും കൂടി ആസൂത്രണം ചെയ്താണ് ഡോക്ടറിൽ നിന്ന് പണം തട്ടാൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Post Your Comments