കീവ് : ഇന്ത്യക്കാർ അടിയന്തരമായി ഹാർകീവ് വിടണമെന്ന് യുക്രെയ്നിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പു നൽകി. യുക്രെയ്ൻ സമയം വൈകിട്ട് ആറുമണിക്കു മുൻപ് സുരക്ഷിത സ്ഥലങ്ങളിലേക്കു മാറണമെന്നാണു നിർദ്ദേശം. പെസോച്ചിൻ, ബബയെ തുടങ്ങിയ പ്രദേശങ്ങളിലേക്ക് മാറണമെന്നാണ് അറിയിപ്പ്.
ഇന്ന് യുക്രെയ്നിൽ ഒരു ഇന്ത്യന്‍ വിദ്യാർത്ഥി കൂടി മരിച്ചു. പഞ്ചാബ് സ്വദേശി ചന്ദൻ ജിൻഡാളാണു മരിച്ചത്. തളർന്നു വീണതിനെ തുടർന്ന് അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു. വിനീസിയ മെഡിക്കൽ കോളജിലെ വിദ്യാർത്ഥിയായിരുന്നു ചന്ദൻ. അതേസമയം, റഷ്യ – യുക്രൈൻ രണ്ടാം ഘട്ട ചർച്ച നടക്കുമെന്ന് സ്ഥിരീകരണമുണ്ട്. 8 ലക്ഷത്തിലേറെ പേര്‍ പാലയനം ചെയ്തതായി യുഎൻ വ്യക്തമാക്കി.
Post Your Comments