ന്യൂഡല്‍ഹി: യുക്രെയ്നിലെ യുദ്ധഭൂമിയില്‍ നിന്ന് 9,000 ലധികം വരുന്ന ഇന്ത്യക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. യുക്രെയ്നിലെ സ്ഥിതി ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ രക്ഷാ ദൗത്യം ശക്തമാക്കിയിട്ടുണ്ട്.
അതേസമയം, പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കാന്‍ വഴി ഒരുക്കണമെന്ന് ഇന്ത്യ, റഷ്യ-യുക്രെയ്ന്‍ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. ഇന്ത്യയിലെ യുക്രെയ്ന്റേയും റഷ്യയുടേയും അംബാസിഡര്‍മാരോടാണ് രാജ്യം ഇക്കാര്യം ആവശ്യപ്പെട്ടത്.
റഷ്യന്‍ സൈന്യം യുക്രെയ്ന്‍ വളയുന്നതിന് മുന്‍പേ ഇന്ത്യ രക്ഷാദൗത്യം വേഗത്തിലാക്കിയിരുന്നു. ഇതുവരെ, 2012 പേരാണ് ഒന്‍പത് വിമാനങ്ങളിലായി ഇന്ത്യയില്‍ തിരിച്ചെത്തിയത്. ബുഡാപെസ്റ്റില്‍ നിന്നുളള എട്ടാമത്തെ വിമാനത്തില്‍ 218 പേരും ഇന്ത്യയില്‍ തിരിച്ചെത്തി.
ബുക്കാറസ്റ്റില്‍ നിന്ന് 218 ഇന്ത്യക്കാരുമായി ഒന്‍പതാമത്തെ വിമാനവും ഇന്ത്യയിലെത്തി.
Post Your Comments