Latest NewsNewsInternational

റഷ്യയ്‌ക്കെതിരെയുള്ള ഉപരോധത്തിൽ ആപ്പിളും പങ്കുചേരുന്നു; നീക്കം ഗൂഗിളിനും മെറ്റയ്ക്കും നെറ്റ്ഫ്ലിക്സിനും പിന്നാലെ

ആപ്പിള്‍ മുമ്പ് റഷ്യയില്‍ ആപ്പിള്‍ പേ നിയന്ത്രിക്കുകയും, റഷ്യയ്ക്ക് പുറത്തുള്ള ആപ്പ് സ്റ്റോറില്‍ നിന്ന് സ്പുട്‌നിക്ക്, ആര്‍.ടി ന്യൂസ് പോലുള്ള റഷ്യന്‍ ആപ്പുകള്‍ ക്ലോസ് ചെയ്യുകയും ചെയ്തിരുന്നു.

കീവ്: ഉക്രൈനിലെ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ, റഷ്യയിലെ ഐഫോണുകള്‍, ഐപാഡുകള്‍, മാക്സ്, മറ്റ് ഹാര്‍ഡ്വെയര്‍ ഉത്പന്നങ്ങൾ എന്നിവയുടെ വില്‍പ്പന ആപ്പിള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കഴിഞ്ഞ മാസം അവസാനം ഉക്രൈൻ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ റഷ്യക്ക് കിട്ടുന്ന കനത്ത തിരിച്ചടി തന്നെയാണ് ആപ്പിളിന്റെ ഈ പുതിയ നീക്കം. ആപ്പിള്‍ മുമ്പ് റഷ്യയില്‍ ആപ്പിള്‍ പേ നിയന്ത്രിക്കുകയും, റഷ്യയ്ക്ക് പുറത്തുള്ള ആപ്പ് സ്റ്റോറില്‍ നിന്ന് സ്പുട്‌നിക്ക്, ആര്‍.ടി ന്യൂസ് പോലുള്ള റഷ്യന്‍ ആപ്പുകള്‍ ക്ലോസ് ചെയ്യുകയും ചെയ്തിരുന്നു. ഉക്രൈനോട് പിന്തുണ പ്രഖ്യാപിച്ച കമ്പനി ആപ്പിൾ മാപ്പ്‌സിൽ രാജ്യത്തിന്റെ ലൈവ് ട്രാഫിക് പ്രവര്‍ത്തനരഹിതമാക്കിയതായി നേരത്തെ അറിയിച്ചിരുന്നു.

Also read: ഇന്ത്യൻ വിദ്യാഭ്യാസ രീതിയിലെ പോരായ്മയുടെ ഇരയാണ് നവീൻ, 97 ശതമാനം മാർക്ക് ഉണ്ടായിട്ടും പ്രവേശനം കിട്ടിയില്ല : പിതാവ്

റഷ്യയിലെ എല്ലാ ഉത്പന്ന വില്‍പ്പനയും താല്‍ക്കാലികമായി നിർത്തിയതായി ആപ്പിള്‍ ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി. ആപ്പിളിന്റെ റഷ്യന്‍ വെബ്സൈറ്റ് ആക്സസ് ചെയ്യാന്‍ കഴിയുന്നുണ്ടെങ്കിലും അതിന്റെ ഓണ്‍ലൈന്‍ സ്റ്റോർ മേഖല അടച്ചിട്ടിരിക്കുകയാണ്.

കഴിഞ്ഞ ആഴ്ച ആപ്പിള്‍ റഷ്യയിലേക്കുള്ള എല്ലാ കയറ്റുമതികളും നിര്‍ത്തിയിരുന്നു. തങ്ങളുടെ ചില സോഫ്റ്റ്വെയര്‍ നിയന്ത്രണങ്ങള്‍ ഉക്രൈനെ പിന്തുണയ്ക്കുന്നതിനും, അക്രമത്തിന്റെ ഫലമായി ദുരിതം അനുഭവിക്കുന്ന ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനുമായി സ്വീകരിച്ച നടപടികളിൽ ഉൾപ്പെടുന്നതായി ആപ്പിൾ അറിയിച്ചു. ഗൂഗിള്‍, മെറ്റ (ഫേസ്ബുക്ക്), നെറ്റ്ഫ്ലിക്സ് തുടങ്ങിയ സാങ്കേതിക കമ്പനികൾക്ക് പിന്നാലെയാണ് ആപ്പിൾ തങ്ങളുടെ ഉത്പന്നങ്ങൾക്ക് റഷ്യയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button