ErnakulamKeralaNattuvarthaLatest NewsNews

വിദ്യാര്‍ത്ഥികളുമായി ഇറക്കത്തിൽ തനിയെ നീങ്ങി സ്‌കൂള്‍ ബസ് : അഞ്ചാം ക്ലാസുകാരന്റെ അറിവും ധീരതയും ഒഴിവാക്കിയത് വൻദുരന്തം

അഞ്ചാം ക്ലാസുകാരന്‍ ഡ്രൈവറുടെ സീറ്റില്‍ ചാടിക്കയറി ബ്രേക്ക് ചവിട്ടി ബസ് നിര്‍ത്തുകയായിരുന്നു

കൊച്ചി: അഞ്ചാം ക്ലാസുകാരന്‍റെ ധീരതയിൽ കഴിഞ്ഞ ദിവസം ഒഴിവായത് വൻ ദുരന്തം. ശ്രീമൂലനഗരം അകവൂര്‍ ഹൈസ്‌കൂളിലെ സ്കൂൾ ബസാണ് ഇറക്കത്തിൽ ഡ്രൈവര്‍ ഇല്ലാതെ തനിയെ മുന്നോട്ട് നീങ്ങിയത്. തുടർന്ന്, അഞ്ചാം ക്ലാസുകാരന്‍ ഡ്രൈവറുടെ സീറ്റില്‍ ചാടിക്കയറി ബ്രേക്ക് ചവിട്ടി ബസ് നിര്‍ത്തുകയായിരുന്നു. ഈ സമയം ബസില്‍ നിറയെ വിദ്യാര്‍ത്ഥികളുണ്ടായിരുന്നു. സ്‌കൂളിന്റെ മുന്നിലുള്ള റോഡിലാണു സംഭവം.

വൈകിട്ട് ക്ലാസ് കഴിഞ്ഞപ്പോള്‍ വീട്ടില്‍ പോകുന്നതിനു വിദ്യാര്‍ത്ഥികള്‍ ബസില്‍ കയറി ഇരിക്കുകയായിരുന്നു. ഡ്രൈവര്‍ ബസിലുണ്ടായിരുന്നില്ല. ഈ സമയത്താണു ഗിയര്‍ തനിയെ തെന്നി മാറി ബസ് പതുക്കെ മുന്നോട്ടു നീങ്ങിയത്. നേരെ മുന്‍പില്‍ ഇറക്കമാണ്. ബസിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ പരിഭ്രാന്തരായി കരയാന്‍ തുടങ്ങി. എന്നാല്‍ അഞ്ചാം ക്ലാസുകാരന്റെ സമയോചിതമായ ഇടപെടൽ ബസ് നിര്‍ത്തി.

Read Also : ഡോക്ടറെ ഹണി ട്രാപ്പിൽ പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ രണ്ട് യുവതികൾ പൊലീസ് പിടിയിൽ

ശ്രീമൂലനഗരം അകവൂര്‍ ഹൈസ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് നാട്ടിലെ ചർച്ചാവിഷയമായി മാറിയ ആദിത്യന്‍ രാജേഷ്. ശ്രീഭൂതപുരം വാരിശേരി രാജേഷ്-മീര ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ആദിത്യന്‍. ആദിത്യന്റെ അമ്മാവന്‍ ടോറസ് ലോറി ഡ്രൈവറാണ്. ഇടയ്ക്ക് അമ്മാവന്റെ കൂടെ ആദിത്യന്‍ ലോറിയില്‍ പോകാറുണ്ട്. ഡ്രൈവിങ് സംവിധാനത്തെക്കുറിച്ചുള്ള ആദിത്യന്റെ അറിവ് ആണ് വന്‍ അപകടം ഒഴിവാകാൻ കാരണമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button