Latest NewsNewsInternational

യുക്രെയിനെതിരെ യുദ്ധം തീരുമാനിച്ച ദിവസം പുടിനെ സന്ദര്‍ശിച്ച ഇമ്രാന്‍ ഖാനെതിരെ ലോകരാജ്യങ്ങള്‍

ഇസ്ലാമാബാദ്: യുക്രെയ്ന്‍-റഷ്യാ സംഘര്‍ഷം പാകിസ്ഥാനും തിരിച്ചടിയാകുന്നു. പുടിന്‍ യുക്രെയിനെതിരെ യുദ്ധം തീരുമാനിച്ച ദിവസങ്ങളിലാണ് യാതൊരു മുന്നറിയിപ്പോ ഔദ്യോഗിക സ്ഥിരീകരണമോ ഇല്ലാതെ ഇമ്രാന്‍ ഖാന്‍ റഷ്യയിലെത്തുന്നത് . ഔദ്യോഗിക സ്ഥിരീകരണമില്ലാതെ, പുടിനെ സന്ദര്‍ശിച്ച ഇമ്രാന്‍ ഖാനെതിരെ ലോക മാധ്യമങ്ങള്‍ വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു.പുടിനെ കാണാന്‍ സന്ദര്‍ശനാനുമതി ലഭിക്കാഞ്ഞിട്ടും പുടിനുമായി ഒരുമിച്ചിരിക്കുന്ന പഴയ ചിത്രം പ്രചരിപ്പിച്ചതും വിനയായി.

യുക്രെയ്‌നെതിരെ കടുത്ത ആക്രമണം റഷ്യ തീരുമാനിച്ചതിനെ ആവേശകരമെന്നാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വിശേഷിപ്പിച്ചത്. എന്നാല്‍, യുക്രെയ്നെ ആക്രമിച്ചു കൊണ്ടിരിക്കുന്ന റഷ്യക്കെതിരെ കടുത്ത ഉപരോധം ഏര്‍പ്പെടുത്തി അമേരിക്കയും ബ്രിട്ടണും ഫ്രാന്‍സും യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങളും നീങ്ങിയതോടെ പാകിസ്ഥാന്‍ വെട്ടിലായി. ഉപരോധം റഷ്യക്കെതിരെ മാത്രമല്ല യുക്രെയ്നെതിരെ നീങ്ങുന്ന എല്ലാ രാജ്യങ്ങള്‍ക്കും ബാധകമാകുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button