ThrissurLatest NewsKeralaNattuvarthaNewsIndia

വിദ്യാർത്ഥികളുടെ സമരം ഫലം കണ്ടു, സ്കൂൾ ഓഫ് ഡ്രാമയിലെ ലൈംഗികാരോപണക്കേസിൽ അദ്ധ്യാപകന്റെ അറസ്റ്റ് രേഖപ്പെടുത്തി

തൃശ്ശൂർ: സ്കൂൾ ഓഫ് ഡ്രാമയിൽ ലൈംഗികാരോപണ വിധേയനായ അധ്യാപകന്റെ അറസ്റ്റ് രേഖപ്പെടുത്തി. വിദ്യാർത്ഥികളുടെ ശക്തമായ സമരത്തെ തുടർന്നാണ് നടപടി. വിസിറ്റിംഗ് ഫാക്കൽറ്റി ആയ രാജ വാര്യരെയാണ് വിദ്യാർത്ഥികളുടെ പരാതിയിൽ തൃശ്ശൂർ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

Also Read:ഇന്ത്യൻ ടീമിൽ ഇടം കൈയന്‍ പേസര്‍മാര്‍ക്ക് കൂടുതല്‍ അവസരം നല്‍കണം: താരങ്ങളെ നിർദ്ദേശിച്ച് ഇര്‍ഫാന്‍ പഠാന്‍

2021 നവംബർ 21 ന് സ്കൂൾ ഓഫ് ഡ്രാമയിൽ ക്ലാസ് എടുക്കാൻ എത്തിയ വിസിറ്റിംഗ് ഫാക്കൽറ്റി ആയ രാജ വാര്യർക്കെതിരെയായിരുന്നു വിദ്യാർത്ഥികൾ പരാതി നൽകിയിരുന്നത്. എന്നാൽ, ദിവസങ്ങൾ കടന്നു പോയിട്ടും മാനേജ്മെന്റോ പോലീസോ യാതൊരു നടപടിയും സ്വീകരിക്കാത്തതിനെ തുടർന്ന് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തിറങ്ങുകയായിരുന്നു.

ക്ലാസ്സിലുണ്ടായിരുന്ന ഒരു വിദ്യാർത്ഥിനിയോട് വളരെ മോശമായി പെരുമാറുകയും ഫിസിക്കൽ അബ്യുസ് നടത്തുകയും ചെയ്തുവെന്നായിരുന്നു അധ്യാപകനെതിരെയുള്ള പരാതി. ക്ലാസ്സിന്റെ തുടക്കം മുതലേ, ഇതേ വിദ്യാർത്ഥിനിയെ വ്യക്തിഹത്യ നടത്തുകയും ‘വലിയ കണ്ണട വച്ചാൽ മാത്രം പോരാ തലക്ക് അകത്തു വല്ലതും വേണം’ എന്ന് പരിഹസിക്കുകയും ചെയ്തിരുന്നുവെന്നും, ക്ലാസ്സിലുള്ള മറ്റു കുട്ടികളോടും മോശമായി പെരുമാറുകയും, ബോഡി ഷെയ്മിങ് നടത്തുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button