KeralaNattuvarthaLatest NewsIndiaNews

‘ഗജവീരന്മാർക്ക് ഇനി ഗജകേസരി യോഗം’, ഇരുമ്പ് തോട്ടി ഉപയോഗിക്കുന്നത് വിലക്കി വനം വകുപ്പ്

തിരുവനന്തപുരം: നിരന്തരമായി ആനകൾക്കെതിരെ തുടരുന്ന അതിക്രമത്തിൽ നടപടികളുമായി വനം വകുപ്പ് രംഗത്ത്. നാട്ടാനകളെ നിയന്ത്രിക്കാന്‍ പാപ്പാന്‍മാര്‍ ഇരുമ്പു തോട്ടി ഉപയോഗിക്കുന്നതിനു വനം വകുപ്പ് വീണ്ടും വിലക്കേര്‍പ്പെടുത്തി. ഇരുമ്പു തോട്ടി ഉപയോഗിച്ചാല്‍ കര്‍ശന നടപടിയെടുക്കാനാണ് വനം വകുപ്പിന്റെ തീരുമാനം.

Also Read:സൗജന്യമായി താമസവും ഭക്ഷണവും: യുദ്ധഭൂമിയില്‍ ആയിരങ്ങള്‍ക്ക് അഭയം നല്‍കി ഇന്ത്യന്‍ റസ്റ്റോറന്റ്

പാപ്പാന്മാരുടെ നിരന്തര ക്രൂരതയാണ് സംസ്ഥാനത്ത് അധികരിച്ചു വരുന്നത്. ഇരുമ്പ് തോട്ടിയുടെ മൂര്‍ച്ചയേറിയ അഗ്രം കൊണ്ട് ആനകളുടെ കാലുകളിലും മറ്റും കുത്തി പരിക്കേല്‍പ്പിച്ച്‌ ആ മുറിവ് കൊണ്ടാണ് ഇവർ ആനകളെ നിയന്ത്രിക്കുന്നത്. ഈ പ്രാകൃത രീതി അവസാനിപ്പിക്കാനാണ് വനം വകുപ്പിന്റെ നീക്കം.

ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസാണ് ഇരുമ്പ് തോട്ടി ഉപയോഗിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ വീണ്ടും ഇറക്കിയത്. 2015 മേയ് 14 നും ഇതേ സര്‍ക്കുലര്‍ വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ പുറപ്പെടുവിച്ചിരുന്നു. ഇത് പാലിക്കപ്പെടാത്തതിനാലാണ് നിയമം വീണ്ടും പ്രാബല്യത്തിൽ കൊണ്ടുവരാൻ വനം വകുപ്പ് ശ്രമിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button