യുക്രൈനിൽ ഷവർമ്മ കഴിക്കാൻ പോയ മലയാളി വിദ്യാർത്ഥിയുടെ പരിസര ബോധമില്ലായ്മയെ ട്രോളുകയും വംശീയ അധിക്ഷേപ ഉയർത്തുകയും ചെയ്യുന്നതിനെതിരെ വിമർശനവുമായി ശ്രീജ നെയ്യാറ്റിൻകര. അയാളൊരു മുസ്ലീമായതു കൊണ്ട് മാത്രം വംശീയമായി ട്രോളുന്നതും കൈകാര്യം ചെയ്യുന്നതും സംഘികൾ മാത്രമല്ല നല്ലൊന്നാന്തരം പുരോഗമന സഖാക്കൾ ആണെന്നതും ശ്രദ്ധിക്കണമെന്ന് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ ശ്രീജ പറയുന്നു.
കുറിപ്പ് പൂർണ്ണ രൂപം
ഞാൻ ആലോചിക്കുകയായിരുന്നു എന്തൊരു വംശീയ വെറി പൂണ്ട സഖാക്കളാണ് ചുറ്റുമെന്ന് ….. സംഘികളുടെ എണ്ണം കൂടുന്നതിൽ എന്തിനാണ് അത്ഭുതപ്പെടുന്നതെന്ന്…
യുക്രൈനിൽ ഷവർമ്മ കഴിക്കാൻ പോയ ആ മലയാളി വിദ്യാർത്ഥിയുടെ പരിസര ബോധമില്ലായ്മയെ അയാളൊരു മുസ്ലീമായതു കൊണ്ട് മാത്രം വംശീയമായി ട്രോളുന്നതും കൈകാര്യം ചെയ്യുന്നതും സംഘികൾ മാത്രമല്ല നല്ലൊന്നാന്തരം പുരോഗമന സഖാക്കൾ കൂടെയാണ് …
ആ വിദ്യാർത്ഥിയുടെ ചെയ്തിയെ അഡ്രസ് ചെയ്യാൻ അയാളുടെ സ്വത്വത്തിന് നേരെ വംശീയാക്രമണം നടത്തുന്ന മനുഷ്യരെ കാണുമ്പോൾ അതിൽ സംഘികൾ അല്ലാത്തവരുണ്ട് എന്നറിയുമ്പോൾ അസ്വസ്ഥതയല്ല തോന്നുന്നത് സഹതാപമാണ് ….
ഒരു മനുഷ്യന്റെ മുസ്ലീം ഐഡന്റിറ്റി അയാൾ ഉപയോഗിക്കുന്ന മതപരമായ വാക്കുകൾ ഒക്കെ കാണുമ്പോൾ സിറിയ, ആട് മേയ്ക്കൽ, ബെൽറ്റ് ബോംബ് തുടങ്ങിയ പദ പ്രയോഗങ്ങളാണ് നിങ്ങൾക്ക് ഓർമ്മ വരുന്നതെങ്കിൽ അത് നിങ്ങൾക്കുള്ളിലെ പത്തരമാറ്റുള്ള മുസ്ലീം വിരുദ്ധതയാണ് സഖാക്കളേ ….
ഇന്നലെ വൈകുന്നേരം മുതൽ ആ വിദ്യാർഥിക്കെതിരെ തുടങ്ങിയ വംശീയാധിക്ഷേപങ്ങൾ ഇന്ന് രാത്രിയായപ്പോൾ അത് അഡ്രസ് ചെയ്ത മുസ്ലിം ഐഡന്റിറ്റി പേറുന്ന മനുഷ്യരിലേക്ക് നീങ്ങി …
ഈ വിഷയം അഡ്രസ് ചെയ്ത ആബിദ് അടിവാരത്തിന്റെ Abid Adivaram ഒരു കമന്റിനെ വളച്ചൊടിച്ച് അങ്ങേയറ്റം അപകടകരമായ രീതിയിൽ മാനിപ്പുലേറ്റ് ചെയ്ത് ആ മനുഷ്യനെ ബെൽറ്റ് ബോംബ് എന്ന് വരെ അഡ്രസ് ചെയ്തിരിക്കുന്നതും അദ്ദേഹത്തിനെതിരെ അങ്ങേയറ്റം ക്രൂരമായ വംശീയാധിക്ഷേപങ്ങൾ നടത്തിയിരിക്കുന്നതും സംഘികളല്ല സഖാക്കളാണ് …
ഒരു മുസ്ലീം ഒരു വിഭാഗം സഖാക്കൾക്ക് ബെൽറ്റ് ബോംബാകുന്നതിന്റെ രാഷ്ട്രീയം, ലൈറ്റ് പ്രതീഷ് വിശ്വ നാഥനാകുന്നതിന്റെ രാഷ്ട്രീയം അത്ര നിസാരമല്ല …. മുസ്ലീം പേര് കാണുമ്പോൾ ബെൽറ്റ് ബോംബ് എന്ന് അഡ്രസ് ചെയ്യാൻ തോന്നുന്ന ആ മനോഭാവമാണ് സംഘി പാളയത്തിലേക്കുള്ള എൻട്രി ടിക്കറ്റ് …. ആ എൻട്രി ടിക്കറ്റുകളുമായി ക്യൂ നിൽക്കുന്ന നിരവധി സഖാക്കളെ ഞാനിന്ന് കണ്ടു ….
ഉള്ളിൽ ഹിന്ദുത്വ പുറമേ മാർക്സിസം ഒരു പ്രത്യേക തരം ജീവിതമാണ് സഖാക്കളേ നിങ്ങളുടേത്….
Post Your Comments