Latest NewsEuropeNewsInternational

റഷ്യ – ഉക്രൈൻ യുദ്ധം: കുടുംബത്തെ സേഫ് ആക്കി പുടിൻ, ഒളിപ്പിച്ചത് ഭൂഗർഭ നഗരത്തിൽ

സൈബീരിയ: റഷ്യ – ഉക്രൈൻ യുദ്ധം ആറാം ദിവസവും തുടരുകയാണ്. ലോകത്തിനെ തന്നെ ചിലപ്പോള്‍ മാറ്റി മറിക്കുന്നതാകാം ഈ യുദ്ധമെന്ന് നിരീക്ഷകർ വിശകലനം ചെയ്യുന്നു. ഒരോ ദിവസം കഴിയുന്നതിന് അനുസരിച്ച് വ്‌ളാദിമിർ പുടിന്റെ ചൂതാട്ടം പരാജയത്തിലേക്കാണ് പോകുന്നത് എന്ന് ഇക്കൂട്ടർ നിരീക്ഷിക്കുന്നു. അയാളുടെ നെഞ്ചത്ത് കയറി നിന്നാണ് ആൾബലം കുറവുള്ള ഉക്രൈൻ സൈന്യം പോരാടുന്നത്. യുദ്ധം കനത്തതോടെ, പുടിൻ തന്റെ കുടുംബത്തെ സുരക്ഷിതമാക്കി. ശത്രുക്കൾക്ക് എത്തിപ്പെടാൻ കഴിയാത്ത, ഒരു ഭൂഗർഭ നഗരത്തിൽ ആണ് പുടിൻ തന്റെ കുടുംബത്തെ പാർപ്പിച്ചിരിക്കുന്നത്.

പുടിൻ തന്റെ കുടുംബാംഗങ്ങളെ സൈബീരിയയിലെ ഒരു ‘ഭൂഗർഭ നഗരത്തിൽ’ ആണ് താമസിപ്പിച്ചിരിക്കുന്നത്. രാഷ്ട്രീയക്കാരനും ശാസ്ത്രജ്ഞനുമായ വലേരി സോളോവി (61) ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആഡംബര ഹൈടെക് ബങ്കർ സ്ഥിതി ചെയ്യുന്നത് അൽതായ് പർവ്വതനിരകളിലാണ്. ആണവയുദ്ധം ഉണ്ടാകുമ്പോൾ സംരക്ഷണത്തിനായി രൂപകൽപ്പന ചെയ്തതാണ് ഈ സുരക്ഷിത ബങ്കർ.

Also Read:സിന്ധു നദീജല കരാര്‍ : ഇന്ത്യയും പാകിസ്ഥാനുമായുള്ള കൂടിക്കാഴ്ച ഇസ്ലാമാബാദില്‍

മാരകമായ റോക്കറ്റുകൾ ഉപയോഗിച്ച് റഷ്യ, കീവിലും ഖാർകീവിലും ആഞ്ഞടിക്കുന്നതിനിടെയാണ് സോളോവിയുടെ വെളിപ്പെടുത്തൽ. ‘വാക്വം ബോംബുകൾ’ ഉപയോഗിച്ച് നിരപരാധികളായ സാധാരണക്കാരെ പുടിൻ ആക്രമിക്കുകയാണെന്ന വിമർശനം ലോകത്തിന്റെ പലയിടങ്ങളിൽ നിന്നായി ഉയർന്ന് വരുന്നുണ്ട്. യുദ്ധം അതിന്റെ വീര്യം കാട്ടിത്തുടങ്ങിയപ്പോൾ തന്നെ പുടിൻ തന്റെ കുടുംബത്തെ മാറ്റി പാർപ്പിച്ചിരുന്നു.

‘ഈ ബങ്കർ സ്ഥിതി ചെയ്യുന്നത് അൽതായ് പർവ്വതത്തിന് സമീപമാണ്. വാസ്തവത്തിൽ, ഇത് ഒരു ബങ്കറല്ല, മറിച്ച് ഏറ്റവും പുതിയ ശാസ്ത്ര സാങ്കേതിക വിദ്യകളാൽ സജ്ജീകരിച്ചിരിക്കുന്ന ഒരു ഭൂഗർഭ നഗരമാണ്. ഉക്രൈൻ കീഴടക്കാനുള്ള പുടിന്റെ തന്ത്രപരമായ പദ്ധതി പരാജയപ്പെട്ടിരിക്കുകയാണ് എന്നതിന്റെ സൂചനയാണ് കുടുംബത്തെ ബങ്കറിലേക്ക് അയച്ചത്. ഉക്രൈനിൽ റഷ്യ ലക്ഷ്യം വെച്ചിരിക്കുന്ന, അധിനിവേശത്തിന്റെ ഒരു അംശത്തിൽ പോലും എത്തിയിട്ടില്ല’, സോളോവി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button