മോസ്കോ: യുക്രൈൻ അധിനിവേശത്തെ തുടർന്ന് റഷ്യക്ക് മേൽ കടുത്ത ഉപരോധങ്ങൾ പ്രഖ്യാപിച്ച പടിഞ്ഞാറൻ രാജ്യങ്ങളെ വിമര്‍ശിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍. പടിഞ്ഞാറൻ രാജ്യങ്ങള്‍ നുണകളുടെ സാമ്രാജ്യമാണെന്നാണ് പുടിന്റെ പരാമര്‍ശം. നിലവിലെ സാമ്പത്തിക സ്ഥിതി വിശകലനം ചെയ്യാന്‍ റഷ്യൻ പ്രധാനമന്ത്രി മിഖായേൽ മിഷുസ്തിൻ വിളിച്ച് ചേർത്ത യോഗത്തിലാണ് പുടിൻ വിമർശനം ഉന്നയിച്ചിരിക്കുന്നത്.
യുക്രൈന് ആയുധ സഹായം നൽകാനുള്ള യൂറോപ്യൻ യൂണിയന്റെ തീരുമാനത്തെയും റഷ്യൻ സർക്കാർ വിമർശിച്ചു. റഷ്യയ്ക്ക് മേലുള്ള ഈ നടപടി അപകടകരമാണെന്നും പുടിൻ പറഞ്ഞു.
Read Also : ബൈക്കിടിച്ച് പാലത്തിന്റെ കൈവരിയിൽ തലയടിച്ച് വീണു : അന്യസംസ്ഥാന തൊഴിലാളി മരിച്ചു
അതേസമയം, അമേരിക്ക, ബ്രിട്ടൺ, കാനഡ ഉൾപ്പെടെയുള്ള ലോക രാജ്യങ്ങളും യൂറോപ്യൻ യൂണിയനും റഷ്യക്ക് മേലുള്ള ഉപരോധം കടുപ്പിക്കുകയാണ്. പുടിന് തന്നെ ഉപരോധം ഏർപ്പെടുത്തുകയാണെന്ന് അമേരിക്ക അറിയിച്ചു. ആഗോള തലത്തിൽ പുടിനെ ഒറ്റപ്പെടുത്തുകയാണ് ലക്ഷ്യം. സെൻട്രൽ ബാങ്ക് ഉൾപ്പെടെയുള്ള റഷ്യയിലെ ബാങ്കുകൾക്ക് മേൽ യുഎസ് ഉപരോധം കൂടുതൽ ശക്തമാക്കി. സ്വിഫ്റ്റിൽ നിന്ന് റഷ്യൻ ബാങ്കുകളെ മാറ്റിനിർത്തുമെന്നും അമേരിക്ക അറിയിച്ചു.
Post Your Comments