Latest NewsNewsInternational

തായ്ക്വൻഡോ ഫെഡറേഷന്‍ വ്‌ളാദിമിര്‍ പുടിന്റെ ബ്ലാക്ക് ബെല്‍റ്റ് നീക്കം ചെയ്തു

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ ഓണററി ബ്ലാക്ക് ബെല്‍റ്റ് നീക്കം ചെയ്തു. യുക്രൈന്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ച് ലോക തായ്ക്വൻഡോ ഫെഡറേഷനാണ് ബ്ലാക്ക് ബെൽറ്റ്‌ പിൻവലിച്ചത്.

2013 നവംബറിലായിരുന്നു ദക്ഷിണ കൊറിയന്‍ സന്ദര്‍ശനത്തിനിടെ, ലോക തായ്ക്വൻഡോ ഫെഡറേഷന്‍ പുടിന് ബ്ലാക്ക് ബെല്‍റ്റ് സമ്മാനിച്ചത്. വരാനിരിക്കുന്ന തായ്ക്വൻഡോ ചാമ്പ്യന്‍ഷിപ്പുകളില്‍ റഷ്യയുടേയും സഖ്യകക്ഷിയായ ബെലാറുസിന്റേയും ദേശീയ ഗാനവും പതാകകളും പ്രദര്‍ശിപ്പിക്കുന്നതിനും ഫെഡറേഷന്‍ വിലക്കേര്‍പ്പെടുത്തിതായി പ്രസ്താവനയില്‍ അറിയിച്ചു.

യുക്രൈനിലെ നിരപരാധികളായ ജീവനുകള്‍ക്കു നേരെയുള്ള അതിക്രമങ്ങളെ അപലപിക്കുന്നു. വിജയങ്ങളെക്കാള്‍ വിലമതിക്കുന്നതാണ് സമാധാനം. ലോക തായ്ക്വൻഡോയുടെ ദര്‍ശനം ഇതാണ്. ഇതിന് വിരുദ്ധമായിട്ടാണ് റഷ്യയുടെ നടപടികളെന്നും ഫെഡറേഷന്റെ പ്രസ്താവനയില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button