കീവ് : തങ്ങളുടെ സ്വപ്ന വിമാനം പുനര്‍നിര്‍മിക്കുമെന്ന് വ്യക്തമാക്കി യുക്രെയ്ന്‍. കൊവിഡ് നാളുകളില്‍ പ്രത്യാശയുടെ പ്രതീകമായിരുന്ന വിമാനമാണ് റഷ്യ നശിപ്പിച്ചതെന്ന് യുക്രെയിന്‍ വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു. കൊവിഡ് വ്യാപന വേളയില്‍ നിരവധി ജീവന്‍ രക്ഷാ വാക്സിന്‍, പി.പി.ഇ കിറ്റ് എന്നിവ ലോകത്താകമാനം വിതരണം ചെയ്ത വിമാനമാണ് റഷ്യന്‍ സേന യുദ്ധമര്യാദകള്‍ ലംഘിച്ച് തകര്‍ത്തതെന്നും യുക്രെയ്ന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
കീവിനടുത്തെ എയര്‍ഫീല്‍ഡിലുണ്ടായ റഷ്യയുടെ ആക്രമണത്തിലാണ് എ.എന്‍ -225 മ്രിയ വിമാനം തകര്‍ന്നത്. ‘മ്രിയയെ തകര്‍ക്കന്‍ റഷ്യയ്ക്ക് കഴിഞ്ഞേക്കാം. എന്നാല്‍ ശക്തവും സ്വതന്ത്രവും ജനാധിപത്യപരവുമായ യുറോപ്യന്‍ രാഷ്ട്രമെന്ന നമ്മുടെ സ്വപ്നം തകര്‍ക്കാന്‍ അവര്‍ക്ക് ഒരിക്കലും കഴിയില്ല. നമ്മള്‍ ജയിക്കും’, യുക്രെയ്ന്‍ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ ട്വീറ്റ് ചെയ്തു.
Post Your Comments