
പാറശാല : നെയ്യാറിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. ഒറ്റശേഖരമംഗലം മനക്കള മാങ്കൂട്ടത്തിൽ വീട്ടിൽ രഞ്ജിത് (38) ആണ് മരിച്ചത്.
പ്രിയമൂട്ടിലുള്ള ഇളംതോട്ടം കടവിൽ കുളിക്കുന്നതിനിടെ രഞ്ജിത് കയത്തിൽ അകപ്പെടുകയായിരുന്നു. ഇന്നലെ വൈകുന്നേരം 3.30 ഓടെ ഓട്ടോ ഡ്രൈവറായ രഞ്ജിത്തും സുഹൃത്തുമായി ചെങ്കലിലുള്ള മറ്റൊരു സുഹൃത്തിനെ കണ്ടിട്ട് തിരിച്ച് വരുമ്പോൾ ആണ് സംഭവം.
Read Also : ദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍ : സമീപത്ത് 20 ദിവസം പ്രായമുള്ള കൈക്കുഞ്ഞ്
നെയ്യാറ്റിൻകരയിൽ നിന്നും അഗ്നിശമന സേനയെത്തിയാണ് മൃതദേഹം കരയ്ക്കെടുത്തത്. മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കായി നെയ്യാറ്റിൻകര ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments