ThiruvananthapuramNattuvarthaKeralaNews

‘ഇടതുമുന്നണിയിൽ ചേരണമെന്ന് ലീഗ് പറഞ്ഞില്ല, ഭരണം ഇല്ലെങ്കിലും ലീഗ് പിടിച്ചുനില്‍ക്കും’: പിഎംഎ സലാം

കോഴിക്കോട്: സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനത്തിലേക്ക് ജനശ്രദ്ധ ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് മുസ്ലിം ലീഗിനെ അവമതിക്കുന്നതെന്ന് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം. ലീഗിനെ എല്‍ഡിഎഫില്‍ ചേര്‍ക്കില്ലെന്ന് സിപിഎം എന്തിനാണ് പറയുന്നത്. ഇടതുമുന്നണിയില്‍ ചേര്‍ക്കണമെന്ന് ലീഗ് ആവശ്യപ്പെട്ടിട്ടില്ല. നിലവിലെ സംവിധാനം വിടാനുള്ള ഒരാലോചനയും ലീഗിന് ഇല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഭരണമില്ലാതെ ലീഗ് പിടിച്ചു നില്‍ക്കില്ല എന്നാണ് കോടിയേരി പറഞ്ഞത്. എന്നാല്‍ ഭരണത്തോടെയും അല്ലാതെയും ലീഗ് പിടിച്ചുനില്‍ക്കും.അധികാരം ഇല്ലെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് തകരുന്നത്. ഭരണമില്ലാത്തത് കൊണ്ട് ബംഗാളിലും ത്രിപുരയിലും അവരില്ല എന്നും സലാം പറഞ്ഞു.

ഗുജറാത്തിലടക്കം കോണ്‍ഗ്രസ് സജീവ പ്രതിപക്ഷമായി രംഗത്തുണ്ട്. കഴിഞ്ഞ ലോകസഭയില്‍ 44 സീറ്റുകളാണ് സിപിഎമ്മിന് ഉണ്ടായിരുന്നത്. എന്നാലിപ്പോള്‍ ആകെ മൂന്ന് സീറ്റ് മാത്രമാണ് ഉള്ളത്. അത് കോണ്‍ഗ്രസിന്റെ പിന്തുണയോടെ കിട്ടിയതാണ് എന്നും അദ്ദേഹം പരിഹസിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button