ThiruvananthapuramLatest NewsKeralaNattuvarthaNews

അപകടകരമായ പ്രത്യയ ശാസ്ത്രം ബിജെപിയുടേതല്ല, സിപിഐഎമ്മിന്റെതാണ്, കേരളം ബദൽ അല്ല’: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: രാജ്യത്തിന്റെ ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് പിണറായി വിജയന്‍ സര്‍ക്കാരാണെന്ന വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കേരളം ബദലല്ല, കമ്മ്യൂണിസ്റ്റുകാരുടെ അവസാന കച്ചിത്തുരുമ്പാണെന്നും അദ്ദേഹം പറഞ്ഞു.

വൈകാതെ, കേരളത്തിലെ കമ്മ്യൂണിസം അസ്തമിക്കുമെന്നും, അപകടകരമായ പ്രത്യയ ശാസ്ത്രം ബിജെപിയുടേതല്ല, അത് സിപിഐഎമ്മിന്റെതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കവെയായിരുന്നു കെ.സുരേന്ദ്രന്റെ രൂക്ഷ വിമര്‍ശനം.

കൊവിഡ് മരണനിരക്കിലും, ടെസ്റ്റ് പോസിറ്റിവിറ്റിയിലും കേരളം നമ്പര്‍ വണ്‍ ആയിരുന്നു. ഉന്നതവിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവത്ക്കരണത്തെ സ്വാഗതം ചെയ്യുന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി, കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവത്ക്കരണം നടത്തുന്നു എന്ന് പറയുന്നത് മലര്‍ന്ന് കിടന്ന് തുപ്പുന്നതിന് തുല്ല്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

shortlink

Post Your Comments


Back to top button