Latest NewsNewsLife StyleHealth & Fitness

ഹൃദയാഘാതത്തിനും മസ്‌തിഷ്‌ക്കാഘാതത്തിനും ഇത് കാരണമാകും

ഏകാന്തവാസം നയിക്കുന്നവരില്‍ രക്തം കട്ടപിടിക്കാന്‍ കാരണമാകുന്ന പ്രോട്ടീന്റെ അളവ് കൂടുതലായിരിക്കുമെന്ന് പഠനം. ഒരു സുഹൃത്തു പോലും ഇല്ലാതെയുള്ള ഏകാന്തവാസം പഠനം അനുസരിച്ച് പുകവലിയേക്കാള്‍ അപകടകരമാണെന്നാണ് പറയുന്നത്.

ഇത് ഹൃദയാഘാതത്തിനും മസ്‌തിഷ്‌ക്കാഘാതത്തിനും കാരണമാകുമെന്നാണ് പഠനത്തില്‍ പറയുന്നത്. ഹര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

Read Also : യൂറോപ്യന്‍ യൂണിയനിലേയ്ക്ക് അംഗത്വത്തിന് അപേക്ഷ നല്‍കി യുക്രെയ്ന്‍, അപേക്ഷ സ്വീകരിച്ച് ഇ.യു : റഷ്യയ്ക്ക് തിരിച്ചടി

ഏകാന്തത മൂലം മാനസികസമ്മര്‍ദ്ദം അധികമാകുകയും രക്തം കട്ടപിടിക്കുന്നതിന് കാരണമാകുന്ന ഫൈബ്രിനോജന്‍ എന്ന പ്രോട്ടീന്റെ അളവ് ക്രമാതീതമാകുകയും ചെയ്യും. ശരീരത്തില്‍ ഫൈബ്രിനോജന്റെ അളവ് അനുവദനീയമായതിലും കൂടിയാല്‍ രക്തസമ്മര്‍ദ്ദം ഉയരുകയും, ഹൃദയധമനികളിലേക്ക് തലച്ചോറിലേക്കുമുള്ള രക്തയോട്ടം തടസപ്പെടുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button