ന്യൂ ഡൽഹി: കോവിഡ് മൂന്നാം തരംഗം കാര്യമായ അപകടം സൃഷ്ടിക്കാതെ കടന്നുപോകുന്ന ആശ്വാസത്തിലിരിക്കെ ഇന്ത്യയില്‍ ജൂണ്‍ മാസത്തില്‍ നാലാം തരംഗമുണ്ടാകുമെന്ന് പ്രവചനം. ഐഐടി കാൺപൂരിൻ്റെ ഒരു പഠന റിപ്പോര്‍ട്ടിലാണ് പുതിയ കോവിഡ് വ്യാപനം സംബന്ധിച്ച റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
ജൂൺ 22-ന് അടുത്ത കോവിഡ് തരംഗം ആരംഭിക്കുമെന്നും ഇത് ഒക്ടോബര്‍ 24 വരെ നീളുമെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. ഓഗസ്റ്റ് 23-നായിരിക്കും നാലാം തംരംഗം അതിൻ്റെ മൂര്‍ധന്യാവസ്ഥയിലെത്തുക. അതേസമയം, രോഗതീവ്രത എത്രത്തോളം ആയിരിക്കുമെന്ന് റിപ്പോര്‍ട്ടിൽ വ്യക്തമായ പരാമര്‍ശിച്ചിട്ടില്ല.
രാജ്യത്ത് ഈ വര്‍ഷം പകുതിയോടെ പുതിയ കോവിഡ് തരംഗമുണ്ടാകുമെന്ന് മുൻപും ആരോഗ്യവിദഗ്ധര്‍ റിപ്പോർട്ട് ചെയ്തിരുന്നു. പുതിയ കോവിഡ് വകഭേദമായിരിക്കും അടുത്ത തരംഗത്തിന് കാരണമാകുകയെന്നും ഒമിക്രോൺ പോലെ രോഗതീവ്രത കുറഞ്ഞ വൈറസായിരിക്കും പടരുക എന്ന കാര്യത്തിൽ ഉറപ്പില്ലെന്നുമായിരുന്നു വിദഗ്ധരുടെ അഭിപ്രായം.
Post Your Comments