മാഡ്രിഡ്: സ്‌പെയിനിൽ പാരീസ് മോഡൽ ആക്രമണത്തിന് പദ്ധതിയിട്ട അഞ്ച് പാകിസ്ഥാൻ പൗരന്മാർ അറസ്റ്റിൽ. സ്‌പെയിനിലെ വിവിധ നഗരങ്ങൾ കേന്ദ്രീകരിച്ച് ഇസ്ലാമിക ഭീകരപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന പാകിസ്ഥാൻ പൗരന്മാരാണ് അറസ്റ്റിലായിരിക്കുന്നത്.
ഇസ്ലാമിക മതവിശ്വാസികൾക്കിടയിൽ ജിഹാദി ആശയങ്ങൾ പ്രചരിപ്പിക്കുകയും ഇസ്ലാം വിരുദ്ധരെ വധിക്കാനും നിർദ്ദേശം നൽകിയെന്നാണ് കണ്ടെത്തൽ. ബഴ്‌സലോണ, ജിറോണ, ഉബേദ, ഗ്രാനഡ എന്നിവിടങ്ങളിൽ നിന്നാണ് ഇവരെ രഹസ്യാന്വേഷണ വിഭാഗം പിടികൂടിയത്.
Read Also : ബസിനുള്ളില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം : 61കാരൻ പിടിയിൽ
സോഷ്യൽമീഡിയയിലൂടെ ഉർദു ഭാഷയിലാണ് തീവ്ര ആശയങ്ങൾ ഇവർ ജനങ്ങളിലേക്ക് എത്തിച്ചിരുന്നത്.ഇവരെല്ലാം ഐ.എസിന്റേയും അൽഖ്വയ്ദയുടേയും ആരാധകരാണ്. കൊലപാതകങ്ങളെ പ്രോത്സാഹിപ്പിക്കുകയും രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനുമാണ് ഇവർ ശ്രമിച്ചിരുന്നത്. എന്നാൽ, ഇവർ നേരിട്ട് ഒരു അക്രമത്തിൽ പങ്കെടുത്തിട്ടില്ല എന്നതിനാൽ, കരുതലെന്ന നിലയിലാണ് തടവിലാക്കാൻ തീരുമാനിച്ചത്. നാഷണൽ ഹൈക്കോർട്ട് ജഡ്ജ് മാന്വൽ ഗാർഷിയയാണ് ശിക്ഷ വിധിച്ചത്.
Post Your Comments