Latest NewsKeralaNattuvarthaNews

കസ്റ്റഡിയിൽ യുവാവിന്‍റെ മരണം: ഹൃദയാഘാതം മൂലമെന്ന്​ പ്രാഥമിക വിലയിരുത്തൽ, കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും

തി​രു​വ​ന​ന്ത​പു​രം : ദ​മ്പ​തി​ക​ളെ ആ​ക്ര​മി​ച്ച​തി​ന്​ തി​രു​വ​ല്ലം​ പൊ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വാ​വ്​ മ​രി​ച്ച​ത്​ ഹൃ​ദ​യാ​ഘാ​തം മൂ​ല​മാ​ണെ​ന്ന്​ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട്. മ​രി​ച്ച സു​രേ​ഷ്​​കു​മാ​റി​ന്റെ പോ​സ്റ്റ്​​മോ​ർ​ട്ടം ന​ട​ത്തി​യ ഡോ​ക്ട​ർ​മാ​ർ മ​ര​ണ​കാ​ര​ണം ഹൃ​ദ​യാ​ഘാ​തം മൂ​ല​മാ​ണെ​ന്ന പ്രാ​ഥ​മി​ക നി​ഗ​മ​ന​ത്തി​ലാ​ണെ​ത്തി​യ​ത്.

ഇ​ക്കാ​ര്യം ആ​ശു​പ​ത്രി​യി​ൽ നി​ന്നും തി​രു​വ​ല്ലം പൊ​ലീ​സി​നെ അ​റി​യി​ച്ചു. എ​ന്നാ​ൽ, പൊ​ലീ​സ്​ മ​ർ​ദ​നം മൂ​ല​മാ​ണ്​ മ​ര​ണ​മെ​ന്ന ആ​ക്ഷേ​പം നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ൾ​ക്ക്​ ശേ​ഷം മാ​ത്ര​മേ മ​ര​ണ​കാ​ര​ണം ഉ​റ​പ്പി​ക്കാ​നാ​കൂ​വെ​ന്നാ​ണ്​ ഡോ​ക്ട​ർ​മാ​ർ പറയുന്നത്.

അ​തേ​സ​മ​യം, ക​സ്റ്റ​ഡി​യി​ലു​ള്ള​യാ​ൾ മ​രി​ച്ച സം​ഭ​വം ജി​ല്ല ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കും. അ​സി.​ക​മീ​ഷ​ണ​ർ ബി. ​അ​നി​ൽ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. സു​രേ​ഷ്​​കു​മാ​റി​ന്‍റെ ശ​രീ​ര​ത്തി​ൽ മ​ർ​ദ​ന​മേ​റ്റ പാ​ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നാ​ണ്​ ഇ​ൻ​ക്വ​സ്റ്റി​ൽ വ്യ​ക്​​ത​മാ​ക്കുന്നതെന്ന് അന്വേഷണ സംഘം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button