കൊച്ചി: സിൽവർ ലൈനുമായി മുന്നോട്ട് പോകുമെന്ന തീരുമാനവുമായി സിപിഎം. സിൽവർ ലൈനിനെതിര പെരുപ്പിച്ച് കാട്ടുന്ന പ്രചാരണങ്ങൾ ആണ് നടക്കുന്നതെന്നാണ് സിപിഎം സംസ്ഥാന സമ്മേളന റിപ്പോർട്ട് . തടസങ്ങൾ നീക്കി പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും സിപിഎം സംസ്ഥാന സമ്മേളന റിപ്പോർട്ട് പറയുന്നു. സിൽവർ ലൈൻ പദ്ധതിക്കെതിരെ നാട്ടുകാരും പ്രതിപക്ഷവും പ്രതിഷേധങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് സിപിഎം നയം വ്യക്തമാക്കുന്നത്.
‘ന്യൂനപക്ഷ വർഗീയതയെ ശക്തമായി ചെറുക്കണം. ന്യൂനപക്ഷ വർഗീയത നേരിടുന്നതിലെ പാർട്ടിയുടെ നിലപാട് മുന്നാക്ക വിഭാഗങ്ങൾ ഉറ്റു നോക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അവരെക്കൂടി ഒപ്പം നിർത്താൻ ന്യൂനപക്ഷ വർഗീയതയെ ചെറുക്കേണ്ടത് അനിവാര്യമാണ്. പാർട്ടിയുമായി അകന്ന് നിന്ന ന്യൂനപക്ഷ വിഭാഗങ്ങൾ പാർട്ടിക്കൊപ്പം എത്തുന്നുവെന്നും. എന്നാൽ, സ്വത്വ രാഷ്ട്രീയം ദളിത് പിന്നോക്ക വിഭാഗങ്ങളെ അകറ്റുന്നു. ഇത് നേരിടണം’- സിപിഎം സംസ്ഥാന സമ്മേളന റിപ്പോർട്ട് പറയുന്നു.
ഇടതുപക്ഷത്തിൻ്റെ സാംസ്കാരിക രംഗം ശക്തിപ്പെടുത്തണമെന്ന നിർദേശവും ഉണ്ട് സിപിഎം സംസ്ഥാന സമ്മേളന റിപ്പോർട്ടിൽ പറയുന്നു. സാംസ്കാരിക രംഗത്തെ പ്രമുഖർ പോലും ബിജെപി വേദികളിലെത്തുന്ന പ്രവണതയുണ്ടെന്നും ഇതിനെ ഗൗരകവമായി കാണണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഇന്ന് കൊച്ചിയിൽ തുടങ്ങുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലാണ് ഈ റിപ്പോർട്ട് അവതരിപ്പിക്കുക.
Post Your Comments