KeralaLatest NewsNews

പ്രമുഖർ പോലും ബിജെപി വേദികളിലെത്തുന്നു: ഉന്നത വിദ്യാഭ്യാസ രം​ഗത്ത് വിദേശ നിക്ഷേപമാകാമെന്ന് സിപിഎം

ഇടതുപക്ഷത്തിൻ്റെ സാംസ്കാരിക രംഗം ശക്തിപ്പെടുത്തണമെന്ന നിർദേശവും ഉണ്ട് സിപി‌എം സംസ്ഥാന സമ്മേളന റിപ്പോർട്ടിൽ പറയുന്നു.

കൊച്ചി: സിൽവർ ലൈനുമായി മുന്നോട്ട് പോകുമെന്ന തീരുമാനവുമായി സിപിഎം. സിൽവർ ലൈനിനെതിര പെരുപ്പിച്ച് കാട്ടുന്ന പ്രചാരണങ്ങൾ ആണ് നടക്കുന്നതെന്നാണ് സിപിഎം സംസ്ഥാന സമ്മേളന റിപ്പോർട്ട് . തടസങ്ങൾ നീക്കി പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും സിപിഎം സംസ്ഥാന സമ്മേളന റിപ്പോർട്ട് പറയുന്നു. സിൽവർ ലൈൻ പദ്ധതിക്കെതിരെ നാട്ടുകാരും പ്രതിപക്ഷവും പ്രതിഷേധങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് സിപിഎം നയം വ്യക്തമാക്കുന്നത്.

‘ന്യൂനപക്ഷ വർഗീയതയെ ശക്തമായി ചെറുക്കണം. ന്യൂനപക്ഷ വർ​ഗീയത നേരിടുന്നതിലെ പാർട്ടിയുടെ നിലപാട് മുന്നാക്ക വിഭാ​ഗങ്ങൾ ഉറ്റു നോക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അവരെ‌ക്കൂടി ഒപ്പം നിർത്താൻ ന്യൂനപക്ഷ വർ​ഗീയതയെ ചെറുക്കേണ്ടത് അനിവാര്യമാണ്. പാർട്ടിയുമായി അകന്ന് നിന്ന ന്യൂനപക്ഷ വിഭാഗങ്ങൾ പാർട്ടിക്കൊപ്പം എത്തുന്നുവെന്നും. എന്നാൽ, സ്വത്വ രാഷ്ട്രീയം ദളിത് പിന്നോക്ക വിഭാഗങ്ങളെ അകറ്റുന്നു. ഇത് നേരിടണം’- സിപിഎം സംസ്ഥാന സമ്മേളന റിപ്പോർട്ട് പറയുന്നു.

Read Also: 22 വർഷം മുൻപ് കേന്ദ്രം കാണാത്ത ഭരണഘടനാ വിരുദ്ധത കണ്ടെത്തിയ നിയമപണ്ഡിതരെ..: ലോകായുക്ത ഓർഡിനൻസിനെ വിമർശിച്ച് സി.പി.ഐ

ഇടതുപക്ഷത്തിൻ്റെ സാംസ്കാരിക രംഗം ശക്തിപ്പെടുത്തണമെന്ന നിർദേശവും ഉണ്ട് സിപി‌എം സംസ്ഥാന സമ്മേളന റിപ്പോർട്ടിൽ പറയുന്നു. സാംസ്കാരിക രംഗത്തെ പ്രമുഖർ പോലും ബിജെപി വേദികളിലെത്തുന്ന പ്രവണതയുണ്ടെന്നും ഇതിനെ ​ഗൗരകവമായി കാണണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഇന്ന് കൊച്ചിയിൽ തുടങ്ങുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലാ‌ണ് ഈ റിപ്പോർട്ട് അവതരിപ്പിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button