Latest NewsKeralaNews

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം: 4 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം. ഷോളയൂർ വട്ടലക്കി ലക്ഷം വീടിലെ അയ്യപ്പൻ-നഞ്ചമ്മാൾ ദമ്പതികളുടെ ആൺ കുഞ്ഞാണ് മരിച്ചത്. പാലക്കാട് ജില്ലാ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 5 മണിയോടെയാണ് മരണം സംഭവിച്ചത്.

ഫെബ്രുവരി 19-നാണ് നഞ്ചമ്മാളിനെ കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. രക്തക്കുറവും ഉയർന്ന രക്തസമ്മർദ്ദവുമാണ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റാൻ കാരണം. കഴിഞ്ഞ 26-നാണ് കുഞ്ഞ് ജനിച്ചത്. രണ്ട് കിലോ ഭാരമുണ്ടായിരുന്നു.

Read Also  :  ‘പടിഞ്ഞാറൻ രാജ്യങ്ങൾ നുണയുടെ സാമ്രാജ്യം’: വിമർശനവുമായി വ്ലാദിമിര്‍ പുടിന്‍

അതേസമയം, ഈ വര്‍ഷത്തെ രണ്ടാമത്തെ ശിശുമരണമാണിത്. കഴിഞ്ഞ വര്‍ഷം ഒമ്പത് നവജാത ശിശുക്കള്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button