ടെഹ്‌റാൻ: ലിംഗത്തിൽ ബാറ്ററി തിരുകിക്കയറ്റിയ യുവാവ് തന്നെ ചികിത്സിച്ച ഡോക്‌ടർമാരെ തേടി ആശുപത്രിയിൽ. കഴിഞ്ഞ ഏപ്രിലിലാണ് ഡോക്ടർമാരെ അമ്പരപ്പിച്ച സംഭവം നടന്നത്. ബാറ്ററി ലിംഗത്തിൽ തിരുകി കയറ്റിയ ശേഷം ഇത് ഊരാൻ കഴിയാതെ വന്നതോടെ, 49 കാരനായ യുവാവ് ആശുപത്രിയിൽ എത്തി ചികിത്സ തേടുകയായിരുന്നു. ടെഹ്‌റാനിലാണ് സംഭവം. പരിശോധനയിൽ, യുവാവിന്റെ ലിംഗത്തിൽ ബാറ്ററി കുടുങ്ങിയതായി ഡോക്‌ടർമാർ സ്ഥിരീകരിച്ചു. ശസ്ത്രക്രിയ ഇല്ലാതെ തന്നെ ബാറ്ററി പുറത്തെടുക്കാൻ ഡോക്ടർമാർക്ക് സാധിച്ചു.
എന്നാൽ, മാസങ്ങൾക്ക് ശേഷം കഠിനമായ വേദന അനുഭവപ്പെട്ട യുവാവ് വീണ്ടും ആശുപത്രിയിൽ എത്തുകയായിരുന്നു. മൂത്രമൊഴിക്കാൻ ശ്രമിക്കുമ്പോഴെല്ലാം പൊള്ളൽ അനുഭവപ്പെടുന്നു എന്നായിരുന്നു യുവാവ് വെളിപ്പെടുത്തിയത്. മൂത്രത്തിന്റെ ശക്തി കുറയുന്നുവെന്നും യുവാവ് പറഞ്ഞു. സ്‌കാനിംഗിൽ അദ്ദേഹത്തിന്റെ മൂത്രനാളിയിൽ ഗുരുതരമായ പാടുകൾ കണ്ടെത്തി. ബാറ്ററിയിലെ വിഷാംശം കലർന്ന രാസവസ്തുക്കൾ ഉള്ളിൽ പറ്റിപ്പിടിച്ചിരിക്കുന്നത് കൊണ്ടാകാം, ഇത്തരത്തിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതെന്ന് ഡോക്‌ടർമാർ വിശദീകരിച്ചു. ഡെയ്‌ലി മെയില്‍ ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ലിംഗത്തിനുള്ളിൽ ബാറ്ററി കയറ്റാനുണ്ടായ കാരണം യുവാവ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇയാളുടെ കേസ് വിചിത്രമാണെന്ന് ഡോക്ടർമാർ കണ്ടെത്തി. കൃത്യമായ പരിശോധനയിലൂടെയും ചികിത്സയിലൂടെയും യുവാവിന്റെ മൂത്രനാളിയിലെ കേടുപാടുകൾ പരിഹരിക്കാൻ ഡോക്ടർമാർക്ക് സാധിച്ചു. ഒടുവിൽ ഡിസ്ചാർജ് ചെയ്യുകയായിരുന്നു. യുവാവിന്റെ കവിളുകളുടെയും ചുണ്ടുകളുടെയും ഉള്ളിൽ നിന്ന് ഒരു സ്കിൻ ഗ്രാഫ്റ്റ് ഉപയോഗിച്ചു. മൂന്നാഴ്ച ഡോക്ടർമാർ യുവാവിനെ നിരീക്ഷിച്ചു. ശേഷം, ആശുപത്രിയിൽ നിന്ന് വിട്ടയച്ചു. ഡിസ്ചാർജ് ചെയ്ത് ആറ് മാസത്തിന് ശേഷം യുവാവായിൽ വീണ്ടും പരിശോധന നടത്തി. ലിംഗം പരിപൂർണമായി സുഖം പ്രാപിച്ചെന്നും കൃത്യമായ രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും കണ്ടെത്തി. തന്നെ ചികിത്സിച്ച ഡോക്ടർമാരോട് നന്ദി അറിയിച്ച ശേഷമാണ് യുവാവ് തിരികെ പോയത്.
Post Your Comments