കീവ്: ഉക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കിയെ ക്രിമിനൽ എന്ന് വിശേഷിപ്പിച്ച് ഉക്രൈൻ പാർലമെന്റ് അംഗം. വെർഖൊവ്ന റാഡ എന്നറിയപ്പെടുന്ന ഉക്രൈൻ പാർലമെന്റിലെ അംഗമായ ഇല്യ കിവയാണ് സെലൻസ്കിയ്ക്കെതിരെ ആഞ്ഞടിച്ചത്.
ആക്രമണം നിർത്താനൊരുങ്ങിയ റഷ്യയുമായി സന്ധ്യ ചെയ്യാനുള്ള അവസരം, ഉക്രൈൻ സർക്കാർ കളഞ്ഞു കുളിച്ചുവെന്നാണ് കിവ പറഞ്ഞത്. സമാധാന ചർച്ചകൾ വിഫലമാകുന്ന സന്ദർഭത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമർശം. വോളോഡിമിർ സെലൻസ്കി വെറും ക്രിമിനലാണ്, അതുകൊണ്ടാണ് ആയുധ നിയമം പ്രാബല്യത്തിൽ കൊണ്ടുവന്നതെന്നും കിവ വ്യക്തമാക്കി.
രാജ്യത്ത് നടക്കാൻ പോകുന്ന സൈനിക നടപടിയെ കുറിച്ച് വ്യക്തമായി അറിഞ്ഞിട്ടും, സന്ധിചെയ്യാൻ സെലൻസ്കി തയ്യാറായില്ലെന്നും കിവ ആരോപണമുന്നയിച്ചു.
Post Your Comments