Latest NewsUAENewsInternationalGulf

മാർച്ച് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ

ദുബായ്: യുഎഇയിൽ 2022 മാർച്ച് മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. മാർച്ച് ഒന്നു മുതൽ സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 3.23 ദിർഹമായിരിക്കും നിരക്ക്. ഫെബ്രുവരി മാസം സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 2.94 ദിർഹമായിരുന്നു നിരക്ക്.

Read Also: യുക്രെയ്‌നിലെ ഇന്ത്യക്കാരെ സുരക്ഷിതരായി തിരിച്ചെത്തിക്കുന്ന കേന്ദ്രസര്‍ക്കാരിന് പിന്തുണയുമായി മമതാ ബാനര്‍ജി

സ്പെഷ്യൽ 95 പെട്രോളിന് മാർച്ച് 1 മുതൽ 3.12 ദിർഹമാണ് വില. ഫെബ്രുവരി മാസം സ്പെഷ്യൽ 95 പെട്രോളിന്റെ വില 2.82 ദിർഹം ആയിരുന്നു. ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 3.05 ദിർഹമാണ് ഫെബ്രുവരിയിലെ നിരക്ക്. ജനുവരി മാസത്തിൽ ഇ പ്ലസ് ലിറ്ററിന് 2.75 ദിർഹമായിരുന്നു വില.

ഫെബ്രുവരി മാസത്തിൽ ലിറ്ററിന് 2.88 ദിർഹമായിരുന്ന ഡീസലിന് 2022 മാർച്ചിൽ ലിറ്ററിന് 3.19 ദിർഹമായിരിക്കും ഈടാക്കുക.

Read Also: ടി20 ലോകകപ്പ്: ഇന്ത്യന്‍ ടീമിൽ ഉള്‍പ്പെടുത്തേണ്ട യുവതാരത്തിന്‍റെ പേര് നിർദ്ദേശിച്ച് വസീം ജാഫര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button