Latest NewsUAENewsInternationalGulf

റോഡ് സുരക്ഷ അവബോധം: ട്രാഫിക് ബോധവത്കരണ പരിപാടിയുമായി ഷാർജ പോലീസ്

ഷാർജ: റോഡ് സുരക്ഷ അവബോധവുമായി ബന്ധപ്പെട്ട് ട്രാഫിക് ബോധവത്കരണ പരിപാടിയുമായി ഷാർജ പോലീസ്. ‘നിങ്ങളുടെ സുരക്ഷ, നിങ്ങളുടെ പ്രതിബന്ധത’ എന്ന പേരിലാണ് ഷാർജ പോലീസ് ബോധവത്കരണ പരിപാടി ആരംഭിച്ചത്. ഷാർജ പോലീസിന് കീഴിലെ ട്രാഫിക് ആൻഡ് പട്രോൾസ് വകുപ്പാണ് ബോധവത്കരണ പരിപാടി നടപ്പിലാക്കുന്നത്.

Read Also: ആദിവാസികൾക്ക് പട്ടയം അനുവദിക്കുന്നതിൽ വീഴ്ച: തഹസിൽദാരെ സസ്പെൻഡ് ചെയ്തു

റോഡപകടങ്ങൾ കുറയ്ക്കുന്നതിനും, റോഡുകളിൽ സഞ്ചരിക്കുന്നവരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുമായി റോഡ് നിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം ഈ പ്രചാരണ പരിപാടിയിലൂടെ ഡ്രൈവർമാരിലേക്ക് എത്തിക്കാനാണ് അധികൃതരുടെ പദ്ധതി.

ട്രാഫിക് നിയമങ്ങൾ പാലിക്കാതിരിക്കുന്നതിന്റെ അപകടങ്ങളെ കുറിച്ച് ഈ പരിപാടിയിലൂടെ ഡ്രൈവർമാർക്ക് പോലീസ് ബോധവത്കരണം നൽകുമെന്ന് ഷാർജ പോലീസ് ട്രാഫിക് ആൻഡ് പട്രോൾസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ ഒമർ ബുഖനിം വ്യക്തമാക്കി.

Read Also: റോഡു വഴി അബുദാബിയിലേക്ക് പ്രവേശിക്കാനുള്ള നിയമത്തിൽ ഇളവ്: പിസിആർ പരിശോധന ആവശ്യമില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button