Latest NewsInternational

ഇസഡ് കോഡ് : ഉക്രൈനിലൂടെ പായുന്ന റഷ്യൻ ടാങ്കുകളിലെ രഹസ്യകോഡിന്റെ അർത്ഥമെന്ത്?

മോസ്‌കോ: ഉക്രൈനിൽ കയറി റഷ്യ സൈനിക നടപടിയാരംഭിച്ചപ്പോൾ, ലോകം മുഴുവൻ ശ്രദ്ധയോടെ ഉറ്റു നോക്കുകയായിരുന്നു. നഗര മധ്യത്തിലൂടെ ചീറിപ്പായുന്ന പീരങ്കികളും മറ്റ് കവചിത വാഹനങ്ങളും മാധ്യമങ്ങളിൽ സ്ഥിരം കാഴ്ചയായി.

എന്നാൽ, ചില റഷ്യൻ പീരങ്കികളുടെയും വാഹനങ്ങളുടെയും മേൽ ഇസഡ് എന്ന ആൽഫബെറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. വൃത്തത്തിനുള്ളിലോ ചതുരത്തിനുള്ളിലോ വെള്ള നിറത്തിലായിരിക്കും ഇത് അടയാളപ്പെടുത്തിയിരിക്കുന്നത്. എന്താണ്, എന്തിനാണ് ഈ മുദ്ര എന്നത് ദുരൂഹമായ ഒരു ചോദ്യമായിരുന്നു. യഥാർത്ഥത്തിൽ, ഈ മുദ്ര ഒരു സൂചനയാണ്. ഉക്രൈനിലെ ഏതു ഭാഗം പിടിച്ചടക്കാൻ പോകുന്ന പീരങ്കിപ്പടയുടെ ഭാഗമാണോ ആ പീരങ്കി, ആ ട്രൂപ്പിന്റെ ചിഹ്നമാണ് ഇസഡ്. മറ്റ് ആൽഫബെറ്റുകളും റഷ്യൻ സൈന്യം തങ്ങളുടെ വാഹനങ്ങളിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. ഓരോ നഗരവും പിടിച്ചെടുക്കാൻ ഉപയോഗിക്കപ്പെടുന്ന സൈനിക ട്രൂപ്പിന്റെ പ്രത്യേക അടയാളമാണ് ഓരോ ആൽഫബെറ്റും.

പോരാത്തതിന്, ഉക്രൈൻ ഉപയോഗിക്കുന്ന ബഹുഭൂരിപക്ഷം ടാങ്കുകളും സോവിയറ്റ് കാലത്തെയാണ്. അതിനാൽ, ശത്രുക്കളെ കണ്ടാൽ തിരിച്ചറിയാനും, ‘ഫ്രണ്ട്ലി ഫയർ’ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന, ആളുമാറി സ്വന്തം ടാങ്കിനെ ആക്രമിക്കുന്ന സംഭവങ്ങൾ ഒഴിവാക്കാനുമാണ് ഈ ചിഹ്നങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button