Latest NewsKeralaNattuvarthaNewsIndiaInternational

ഞാനില്ലാതെ സൈറ ഭക്ഷണം കഴിക്കില്ല, ഇവളെ തനിച്ചാക്കി എനിക്ക് മടങ്ങി വരാൻ കഴിയില്ല: യുദ്ധഭൂമിയിൽ നിന്ന് ആര്യയുടെ കുറിപ്പ്

കീവ്: മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള അഭേദ്യമായ സ്നേഹത്തിന്റെ കഥയാണ് ഇന്ന് യുദ്ധമുഖത്ത് നിന്ന് പറയാനുള്ളത്. എപ്പോൾ വേണമെങ്കിലും അപായപ്പെട്ടേക്കാമെങ്കിലും, യുദ്ധഭൂമിയിൽ നിന്ന് തന്റെ പ്രിയപ്പെട്ട സൈറയില്ലാതെ മടങ്ങിവരില്ലെന്ന ഉറച്ച തീരുമാനമെടുത്ത ആര്യയെന്ന മലയാളി പെൺകുട്ടിയെക്കുറിച്ചുള്ള ഒരു ഫേസ്ബുക്ക് കുറിപ്പ് ലോകം മുഴുവൻ ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ്.

Also Read:ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയും ഇന്ത്യ തൂത്തുവാരി: റെക്കോര്‍ഡ് നേട്ടവുമായി ശ്രേയസ് അയ്യർ

ആര്യയുടെ സുഹൃത്ത് ശ്യാമ ഗൗതമാണ് ഈ സ്നേഹത്തിന്റെ കഥ ഒരു ഫേസ്ബുക്ക്‌ കുറിപ്പിലൂടെ ലോകത്തിനു മുൻപിൽ എത്തിച്ചത്. അവിചാരിതമായിട്ടാണ് ഇടുക്കി സ്വദേശിയായ ആര്യയ്ക്ക് സൈറയെ കിട്ടിയത്. അവളെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള പേപ്പേര്‍സ് എല്ലാം ആര്യ സംഘടിപ്പിച്ചിരുന്നു. ഇതിനിടയിലാണ് യുക്രൈനിൽ പ്രതിസന്ധി ഉടലെടുത്തത്. എന്നാൽ, സൈറയെ തനിച്ച് വിട്ട് സുരക്ഷിതമായ ഒരു ലോകത്തേക്ക് പറക്കാൻ ആര്യയ്ക്ക് കഴിയില്ല.

ശ്യാമ ഗൗതമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇത് സൈറ, കഴിഞ്ഞ രണ്ടു ദിവസമായി ഇവളെ കുറിച്ചുള്ള ചിന്തയും ടെന്‍ഷനും മാത്രമാണ് എനിക്ക്. യുക്രൈനില്‍ മെഡിസിന്‍ രണ്ടാം വര്‍ഷം പഠിക്കുന്ന ആര്യ യുടെ 5 മാസം പ്രായം ആയ ബേബി ആണ് ഇവൾ. അവിചാരിതമായി അവള്‍ക്കു ലഭിച്ച ആ കുഞ്ഞിനെ ഇങ്ങോട്ട് കൊണ്ടുവരാനുള്ള പേപ്പേര്‍സ് എല്ലാം സംഘടിപ്പിച്ചിരുന്നു. അതിനിടയില്‍ ആണ് ഇങ്ങനെ ഒരു പ്രതിസന്ധി വന്നത്. ഞങ്ങളുടെ കുടുംബ സുഹൃത്തായ ആര്യ ഇടുക്കി സ്വദേശിനിയാണ്. കഴിഞ്ഞ മൂന്നു ദിവസമായി സ്വന്തം ഭക്ഷണം പോലും കരുതാതെ ഇവള്‍ക്കുള്ള ഭക്ഷണവുമായി ആര്യ കീവിലെ ഒരു ബങ്കറിന്റെ ഉള്ളിലായിരുന്നു. സൈറയുടെ പേപ്പേഴ്സ് എല്ലാം കരുതി അവളെയും കൂട്ടി വരാന്‍ ആകും എന്ന പ്രതീക്ഷയില്‍ ആണ് ആര്യ. സൈറ ഇല്ലാതെ വരില്ല എന്നാണ് അവൾ വീട്ടുകാരോട് പറഞ്ഞത്. ആര്യ ഇല്ലാതെ ഭക്ഷണം പോലും സൈറ കഴിക്കില്ല. ഇന്ന് ഉച്ചക്ക് റൊമാനിയ അതിര്‍ത്തിയിലേക്ക് ആര്യ സാറയേം കൂട്ടി ബസില്‍ യാത്ര തിരിച്ചു. ഫ്ലൈറ്റില്‍ അവളേം അനുവദിക്കുമോ എന്ന് ഒരു നിശ്ചയവും ഇല്ല. സാറ ഇല്ലാതെ ആര്യ അവിടെ നിന്നു മടങ്ങില്ല എന്ന് കുറച്ചു മുന്നേ വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോളും പറഞ്ഞു. കേള്‍ക്കുന്നവര്‍ക്ക്‌ എന്ത് തോന്നും എന്ന് എനിക്കറിയില്ല. പക്ഷെ ഈ ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് ഈ അവസ്ഥ മനസിലാകും എന്ന് അറിഞ്ഞാണ് ഈ പോസ്റ്റ്‌ ഇവിടെ ഇടുന്നത്. ആര്‍ക്കെങ്കിലും എന്തെങ്കിലും വഴി സഹായിക്കാന്‍ പറ്റുമെങ്കില്‍ ദയവുചെയ്ത് inbox me. പ്ലീസ്’

shortlink

Related Articles

Post Your Comments

Related Articles


Back to top button