കീവ്: തലസ്ഥാനനഗരമായ കീവ് പിടിച്ചടക്കാൻ റഷ്യയുടെ കൂറ്റൻ പീരങ്കിപ്പട നഗരത്തിനു പുറത്ത് കാത്തു കിടക്കുന്നുവെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. അഞ്ച് കിലോമീറ്റർ ദൈർഘ്യത്തിലുള്ള പീരങ്കിപ്പടയുടെയും മറ്റു വാഹനങ്ങളുടെയും ഉപഗ്രഹചിത്രം സഹിതമാണ് റോയിട്ടേഴ്സ് വാർത്ത പുറത്തുവിട്ടത്.
ആയുധങ്ങൾ, ഇന്ധനം, ഭക്ഷണ സാമഗ്രികൾ, ആർട്ടിലറികൾ, കവചിത വാഹനങ്ങൾ തുടങ്ങി യുദ്ധസജ്ജമായ സൈന്യത്തെയാണ് നഗരത്തിനു പുറത്ത് വിന്യസിച്ചിരിക്കുന്നതെന്ന് അമേരിക്കൻ ബഹിരാകാശ സാങ്കേതിക സ്ഥാപനമായ മാക്സാർ ടെക്നോളജീസ് വ്യക്തമാക്കി. ഇവരുടെ ഉപഗ്രഹങ്ങൾ പകർത്തിയ ചിത്രങ്ങളിൽ ഇവയെല്ലാം വ്യക്തമാണ്.
റഷ്യയ്ക്ക് ആയുധക്ഷാമമാണെനന്നും, ഉക്രൈനോട് പിടിച്ചു നിൽക്കാൻ കഴിയുന്നില്ലെന്നുമുള്ള വാർത്തകൾ മലയാള മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തു കൊണ്ടിരിക്കേയാണ് റോയിട്ടേഴ്‌സ് പുതിയ വിവരങ്ങൾ പുറത്തുവിട്ടത്. ഇന്ത്യയടക്കമുള്ള എല്ലാ രാജ്യങ്ങളോടും കൃത്യമായ വാർത്തകൾ പ്രസിദ്ധീകരിക്കാൻ റഷ്യ അഭ്യർത്ഥിച്ചിരുന്നു.
Post Your Comments