KeralaLatest NewsIndia

തിരിച്ചെത്തിയ മലയാളികളെ കൊണ്ടുപോകാൻ വന്നത് വെറും കാറല്ല, ഈ കാറാണ്! വെറുതെ വ്യാജവാർത്ത പ്രചരിപ്പിക്കരുതെന്ന് കുറിപ്പ്

തങ്ങളുടെ നാട്ടുകാരെ വരവേല്‍ക്കാന്‍ രാത്രി രണ്ടുമുതല്‍ പ്ലക്കാര്‍ഡുകളും ബാനറുകളുമാണ് ഒട്ടുമിക്ക സംസ്ഥാനങ്ങളിലെ പ്രതിനിധികളും വിമാനത്താവളത്തിലെത്തിയിരുന്നത്.

ന്യൂഡല്‍ഹി: യുക്രൈനില്‍ നിന്ന് ഡല്‍ഹിയിലെത്തിയവര്‍ക്ക് വന്‍ സ്വീകരണമൊരുക്കാന്‍ മറ്റു സംസ്ഥാനങ്ങള്‍ മത്സരിച്ചപ്പോള്‍, 30 മലയാളികള്‍ക്കായി വെറും രണ്ടു കാറുകളാണ് കേരളം അയച്ചത്. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറയുകയാണ്. മലയാളികളെ സ്വീകരിക്കാന്‍ കേരളഹൗസ് പൂർണ്ണ സജ്ജമാണെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചെങ്കിലും വിമാനത്താവളത്തിലെ കാഴ്ച മറ്റൊന്നായിരുന്നു.

രഞ്ജിത് വിശ്വനാഥ് മേച്ചേരിയുടെ പോസ്റ്റ് കാണാം:

മറ്റു സംസ്ഥാനക്കാർ വലിയ ആഡംബര ബസുകൾ എയർപോർട്ടിലേക്കു അയച്ചപ്പോൾ, എല്ലാം തയ്യാറാണെന്നും പറഞ്ഞു തള്ളിയ കേരളം, യുക്രെയിനിൽ നിന്നും വന്ന മുപ്പത് വിദ്യാർത്ഥികൾക്കായ് രണ്ടു കാറുകൾ മാത്രമാണ് അയച്ചത് എന്നൊക്കെ മാതൃഭൂമിയടക്കം പറയുന്നത് കണ്ടു..
എന്നാൽ അവരാരുമെന്താ കേരളം അയച്ച ഇത്തരം കാറുകളുടെ ഫോട്ടോ വാർത്തക്കൊപ്പം കൊടുക്കാത്തത്?. ഇനി ഫോട്ടോ ഇല്ലേൽ ശിവൻ കുട്ടിയുടെ നമ്പറിൽ ഒരു മിസ് കാൾ ഇട്ടാൽ പോരാരുന്നില്ലേ..’

അതേസമയം, തങ്ങളുടെ നാട്ടുകാരെ വരവേല്‍ക്കാന്‍ രാത്രി രണ്ടുമുതല്‍ പ്ലക്കാര്‍ഡുകളും ബാനറുകളുമാണ് ഒട്ടുമിക്ക സംസ്ഥാനങ്ങളിലെ പ്രതിനിധികളും വിമാനത്താവളത്തിലെത്തിയിരുന്നത്. ഹരിയാനയും, കര്‍ണാടകയും, തെലങ്കാനയും വിമാനത്താവളത്തില്‍ ഹെല്‍പ്പ് ഡെസ്‌ക്കും തുറന്നു. കേരള ഹൗസ് പ്രതിനിധികള്‍ വിമാനത്താവളത്തിലെത്തിയത് തന്നെ മൂന്നുമണി കഴിഞ്ഞാണ്.

മുപ്പതോളം മലയാളികളെ പ്രതീക്ഷിച്ച് അവരെത്തിയത് രണ്ടു കാറുകളുമായാണ് . എന്നാൽ, പതിനഞ്ചില്‍ താഴെയുള്ള വിദ്യാര്‍ഥികള്‍ക്കായി ലക്ഷ്വറി വോള്‍വോ ബസുമായി യു.പി.യും മഹാരാഷ്ട്രയുമെത്തിയപ്പോഴാണ് കേരളത്തിന്റെ നടപടി. ഇതിനെതിരെയാണ് സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button