മോസ്കോ: റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തിൽ, ലോകകപ്പ് യോഗ്യതാ മത്സരത്തിൽ നിന്ന് പോളണ്ട് പിന്മാറി. റഷ്യയുമായി മാര്‍ച്ചില്‍ നടക്കേണ്ട യോഗ്യതാ പോരാട്ടത്തില്‍ നിന്നാണ് പോളണ്ട് പിന്‍മാറിയത്. റഷ്യ വേദിയായി പ്രഖ്യാപിച്ച ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍, ഫോര്‍മുല വണ്ണിലെ റഷ്യന്‍ ഗ്രാന്‍പ്രിക്സ് എന്നിവ റദ്ദാക്കിയതിന് പിന്നാലെയാണ് പോളണ്ടിന്‍റെ പിന്മാറ്റം.
പോളണ്ട് ഫുട്ബോള്‍ അസോസിയേഷന്‍റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും നിലവിലെ സാഹചര്യത്തില്‍ റഷ്യയുമായി മത്സരിക്കുന്നതിനെക്കുറിച്ച് സങ്കല്‍പ്പിക്കാന്‍ പോലുമാകുന്നില്ലെന്നും ലെവന്‍ഡോവ്സ്കി വ്യക്തമാക്കി.
Read Also:- ഉക്രൈൻ അധിനിവേശം: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിയുടെ നടത്തിപ്പ് അവകാശം കൈമാറി
‘അസോസിയേഷനെടുത്തത് ശരിയായ തീരുമാനമാണ്. ഉക്രൈനെതിരെ സായുധ ആക്രമണം നടത്തുന്ന റഷ്യയുമായി ഫുട്ബോള്‍ കളിക്കുക എന്നത് നിലവിലെ സാഹചര്യത്തില്‍ സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്. റഷ്യന്‍ ഫുട്ബോള്‍ താരങ്ങളും ആരാധകരും ഇതിന് ഉത്തരവാദികളല്ലെന്നറിയാം, പക്ഷെ, സംഭവിക്കുന്ന കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ നമുക്കാവില്ലല്ലോ’ ലെവന്‍ഡ്വ്സ്കി ട്വിറ്ററില്‍ കുറിച്ചു.
Post Your Comments