NattuvarthaKeralaNews

വൈദ്യുതി മന്ത്രി കെ.കൃഷ്ണൻ കുട്ടിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി എം.എം മണി

കൊച്ചി: വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടിയെ വിമര്‍ശിച്ച് മുന്‍മന്ത്രി എം.എം മണി. വകുപ്പിലെ കാര്യങ്ങള്‍ മനസ്സിലാക്കുന്നതില്‍ മന്ത്രിക്ക് വീഴ്ചപറ്റി. പ്രഗല്‍ഭര്‍ ഭരിച്ച വകുപ്പാണെന്ന് മന്ത്രി മനസ്സിലാക്കണം. അവരെടുത്ത നിലപാടിന്റെ ഭാഗമാണ് അന്നൊന്നും പ്രശ്നങ്ങൾ ഇല്ലാതെ പോയത്. കെഎസ്ഇബി ചെയര്‍മാനെ നിയന്തിക്കാന്‍ മന്ത്രിക്ക് കഴിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Also Read :  യുക്രൈൻ സംഘർഷം: യുദ്ധം അവസാനിപ്പിക്കാൻ നയതന്ത്ര മാർഗങ്ങൾ സ്വീകരിക്കണമെന്ന് യുഎഇ

കെഎസ്ഇബി ചെയർമാൻ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടു. കാണേണ്ടവരൊക്കെ കണ്ടശേഷമാണ് അത് പിൻവലിച്ചത്. അയാൾ മര്യാദകേട് കാണിച്ചതാണ്. അദ്ദേഹത്തിന്റെ പെരുമാറ്റം ഏകഛത്രാധിപതിയെപ്പോലെയാണെന്നും’ അദ്ദേഹം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button